മലയാളികളല്ലാത്ത മലയാള നായികമാര്‍ക്കും ഓണം എന്നാല്‍ അതൊരു ആഘോഷം തന്നെയാണ്. തങ്ങളുടെ സിനിമാ കരിയറിന്റെ ഭൂരിഭാഗവും കേരളത്തില്‍ ചെലവഴിച്ച അന്യദേശ നായികമാര്‍ ആ പഴയ ഓണ സ്മരണകളിലേക്ക് കടക്കുമ്പോള്‍ അവരുടെ ആരാധകര്‍ക്കും അതൊരു വലിയ ആവേശമാണ്. കേരളത്തില്‍ എത്തും മുന്‍പ് മലയാള സിനിമയില്‍ സജീവമാകുന്നതിനു മുന്‍പ് ഓണം തനിക്കൊരു അവധി ദിനം മാത്രമാണെന്ന അറിവാണ് നല്‍കിയതെന്ന് പഴയകാല നടി പൂര്‍ണിമ ഭാഗ്യരാജ് പറയുന്നു.
“അഭിനയിക്കാന്‍ കേരളത്തില്‍ വന്ന ശേഷമാണ് ഞാന്‍ ഓണത്തെക്കുറിച്ച് വിശദമായി അറിയുന്നതും ഓണം ആഘോഷിച്ചതുമൊക്കെ, കേരളത്തില്‍ ഓണം എന്നൊരു അവധി ദിവസം ഉണ്ട് എന്ന് മാത്രമായിരുന്നു അതുവരെയുള്ള അറിവ്. എന്റെ അമ്മുമ്മ ജനിച്ചത് ചെങ്ങന്നൂര്‍ ആണെങ്കിലും ചെറുപ്പത്തില്‍ തന്നെ കുടുംബം തിരുനല്‍വേലിയിലേക്കും തുടര്‍ന്ന് ബോംബൈയിലേക്കും പോയി. എന്റെ കുട്ടിക്കാലം അവിടെയായിരുന്നു. ഇപ്പോള്‍ ചെന്നൈയില്‍ മലയാളി സുഹൃത്തുക്കള്‍ക്കൊപ്പം ഓണം ആഘോഷങ്ങളില്‍ അതിഥിയായി പോകും. ചെന്നൈയിലെ ചില ഹോട്ടലുകളില്‍ നല്ല ഓണ സദ്യ കിട്ടും. ഞങ്ങള്‍ കുടുംബമായി പോയി കഴിക്കും എനിക്ക് ഏറ്റവും പ്രിയം പായസമാണ്”. വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ പൂര്‍ണിമ ഭാഗ്യരാജ് പറയുന്നു.
Post Your Comments