മലയാളത്തില്‍ ഹിറ്റായ സിനിമകളുടെ നിരവധി റീമേക്കുകള്‍ തിയേറ്ററില്‍ എത്തിയയെങ്കിലും അവ ആദ്യത്തേത് പോലെ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. രതിനിര്‍വേദവും ചട്ടക്കാരിയും നീലത്താമാരയും അവയില്‍ പ്രധാനപ്പെട്ട ചിത്രങ്ങള്‍ ആണെങ്കിലും മലയാളത്തില്‍ വലിയ തരംഗമുണ്ടാക്കിയ ഒരു സിനിമയുടെ റീമേക്ക് എന്ത് കൊണ്ട് നടന്നില്ല എന്ന് വെളിപ്പെടുത്തുകയാണ് നടി മേനക.
1978- ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമ രതിനിര്‍വേദത്തിന്റെ രചന നിര്‍വഹിച്ചത് ആലപ്പി ഷെരീഫ് ആണ്. ഐവി ശശി സംവിധാനം ചെയ്ത സിനിമയില്‍ സീമ സോമന് രവികുമാര്‍ എന്നിവര്‍ ആയിരുന്നു പ്രധാന കഥാപാത്രങ്ങള്‍. സിനിമയുടെ റീമേക്കിനായി സുരേഷ് കുമാര്‍ ഐവി ശശിയെ സമീപിച്ചിരുന്നുവെന്നും പക്ഷേ സീമയ്ക്ക് വേണ്ടി മാത്രം സൃഷ്ടിച്ച ഒരു കഥാപാത്രത്തിന് രണ്ടാം ഭാഗം എടുക്കാന്‍ താല്പര്യമില്ലെന്ന് ഐവി ശശി സുരേഷ് കുമാറിനെ അറിയിച്ചെന്നും വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് നടി മേനക.
‘രതിനിര്‍വേദ’വും, ‘ചട്ടക്കാരി’യുമൊക്കെ റീമേക്ക് ചെയ്ത ശേഷം സുരേഷേട്ടന് അവളുടെ രാവുകള്‍ക്ക് വേണ്ടി ശശിയേട്ടനെ സമീപിച്ചിരുന്നു. പക്ഷേ സമ്മതിച്ചില്ല. അത് സിനിമയ്ക്ക് വേണ്ടി മാത്രമുള്ള കഥാപാത്രമാണ്. നീ എന്റെ വേറെ ഏത് പടം വേണമെങ്കിലും എടുത്തോ ഇത് മാത്രം തരില്ല’. എന്ന് അദ്ദേഹം പറഞ്ഞു മേനക പറയുന്നു.
Post Your Comments