തിരുവോണദിനം നെറ്റ്ഫ്ലിക്സ് പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകർക്കു മുന്നിലേക്കെത്തുകയാണ് മണിയറയിെല ആശോകൻ എന്ന പുതിയചിത്രം. അതിനു മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. എന്നാല്‍ സംവിധായകന്റെയും അണിയറക്കാരുടെയും പേര് ട്രെയിലറിൽ നിന്നൊഴിവാക്കിയിരിക്കുകയാണ്. ഇതിനെ വിമർശിച്ച് പ്രേക്ഷകർ. ഒരു പുതുമുഖ സംവിധായകനോടു ചെയ്യുന്ന ക്രൂരതയാണിതെന്ന് പലരും സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെട്ടു.
ഒരു പ്രേക്ഷകൻ ഈ വിഷയത്തില്‍ പങ്കുവച്ച കുറിപ്പ് ഇപ്രകാരമാണ്…
‘ഒരു പുതുമുഖ സംവിധായകനോടും ടീമിനോടും നെറ്റ്ഫ്ലിക്സ് ചെയ്യുന്ന ഈ അവഗണന വളരെ ക്രൂരമാണ്. സംവിധായന്റെയോ മറ്റു അണിയറപ്രവർത്തകരുടെയോ യാതൊരു ക്രെഡിറ്റും ട്രെയിലറിലോ ഡിസ്ക്രിപ്ഷനിലോ അവർ കൊടുത്തിട്ടില്ല. തീയ്യറ്ററിലെ ബിഗ് സ്‌ക്രീനിൽ പേരു വരുന്നത് കാത്തിരുന്ന ഒരുപാട് സിനിമാമോഹികൾക്ക് ഈ ദുരിത കാലത്തുള്ള ചെറിയ ആശ്വാസമാണ് ഇതുപോലുള്ള പ്ലാറ്റ്ഫോം വഴിയുള്ള റിലീസ്. അപ്പോ അതിന്റെ കൂടെയുള്ള പ്രൊമോഷൻ പോസ്റ്റുകളിൽ, ട്രെയിലറുകളിൽ അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ മാറ്റി നിർത്തുന്നത് എന്ത് തരം പ്രൊഫഷനിലിസം ആണ്? ദുൽഖർ നെ പോലുള്ള ഒരാളുടെ പ്രൊഡക്ഷന്റെ അവസ്‌ഥ ഇതാണെങ്കിൽ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ..
നെറ്റ്ഫ്ലിക്സ് അടക്കമുള്ള OTT ക്കാരോട് പറയാനുള്ളത് ഒരു സിനിമ തന്നെ പൊട്ടി മുളച്ചു ഉണ്ടായി അത് നിങ്ങളുടെ അടുത്ത് വിൽക്കാൻ വരുന്നതല്ല, അതൊരു സംവിധായകന്റെ ആത്മാർഥമായ ആഗ്രഹത്തിന്, പ്രൊഡ്യൂസറടക്കം ഒരു കൂട്ടം ആൾക്കാരുടെ വർഷങ്ങളുടെ പരിശ്രമംകൊണ്ട് പൂർത്തീകരിക്കുന്നതാണ്. അതിനെ വിലക്കെടുമ്പോൾ അതിന്റെ സൃഷ്ടാക്കൾക്ക് എല്ലാവിധ ക്രെഡിറ്റും കൊടുക്കേണ്ടത് മര്യാദയാണ്, ഓരോ പോസ്റ്റിലും അത് ഉറപ്പ് വരുത്തെണ്ടത് കൃത്യമായ ഉത്തരവാദിത്തമാണ്.
Post Your Comments