മലയാളത്തിന്റെ വിജയ ചിത്രം കുഞ്ഞിരാമായണത്തിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 25 വയസില്‍ താഴെയുള്ള ഒരു കൂട്ടം യുവാക്കള്‍ ഒന്നിച്ച കുഞ്ഞിരാമായണം തന്റെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമായിരിക്കുമെന്നാണ് സംവിധായകന്‍ ബേസില്‍ കുറിക്കുന്നത്. ഇത്തരത്തിലൊരു ചിത്രം തനിക്കിനി ഒരിക്കലും എടുക്കാനാവില്ലെന്നുമാണ് അവര്‍ പറയുന്നത്. തന്റെ ടീമിലെ ഓരോരുത്തരുടേയും പേരെടുത്ത് നന്ദി പറയാനും ബേസില്‍ മറന്നില്ല.
കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് സംവിധായകന്‍ ബേസിലുമായുള്ള ചാറ്റിന്റെ ഒരു സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. സിനിമയുടെ ചര്‍ച്ച തുടങ്ങുന്നത് ബേസിലിന്റെ ഒരു ചോദ്യത്തില്‍ നിന്നാണ് എന്നാണ് ദീപു പറയുന്നത്. ” ഇവിടെ നിന്നായിരുന്നു തുടക്കം, മെസഞ്ചറില്‍ അയച്ചുകൊടുത്ത ഒരു ബ്ലോഗ്‌പോസ്റ്റ് വായിച്ചിഷ്ടപ്പെട്ട്, ബേസില്‍ ചോദിച്ച ആ കുഞ്ഞു ചോദ്യത്തില്‍ നിന്ന്. മനസ്സില്‍ കണ്ടതിനേക്കാളും എഴുതിയതിനേക്കാളും ഉയരത്തില്‍, ബേസില്‍ എന്ന സംവിധായകന്‍ ആ സിനിമ ആവിഷ്‌കരിച്ചു.” ഇരുപത്തിയഞ്ച് വയസ്സ് തികയാത്ത സംവിധായകനെയും എഴുത്തുകാരനെയും എഡിറ്ററെയും ക്യാമറാമാനേയും മ്യൂസിക് ഡയറക്ടറിനെയും വിശ്വസിച്ച നിര്‍മാതാക്കള്‍ക്ക് അദ്ദേഹം നന്ദിയും ദീപു കുറിച്ചു.
Post Your Comments