
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി മേനകയുടെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മകള്‍ കീര്‍ത്തി സുരേഷ്. തെന്നിന്ത്യയില്‍ തിരക്കുള്ള താരമായി മാറിയ കീര്‍ത്തി തന്റെ ആരോഗ്യവും സൗന്ദര്യവും നിലനിറുത്താന്‍ പിന്തുടരുന്ന രീതിയെക്കുറിച്ച് പങ്കുവയ്ക്കുന്നു.
സൂര്യ നമസ്കാരമാണ് തന്റെ രഹസ്യം. വളരെ കൂളായിട്ട് സൂര്യ നമസ്കാരം ചെയ്യുന്നതിന്റെ വീഡിയോയും ഫേസ്ബുക്ക് പേജില്‍ കീര്‍ത്തി പങ്കുവച്ചിട്ടുണ്ട്.
ദിവസവും രാവിലെയുള്ള 150 സൂര്യ നമസ്കാരമാണ് കീര്‍ത്തിയുടെ സൗന്ദര്യത്തിന്റെയും ഫിറ്റ്നസിന്റെയും സീക്രട്ട്. 150 ല്‍ നിന്നും ഇനി 200 ആക്കി മാറ്റണമെന്നാണ് കീര്‍ത്തി പറയുന്നത്. പോസിറ്റീവ് എനര്‍ജി വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായകമാകുമെന്ന് പറയുന്ന കീര്‍ത്തി തന്റെ ഗുരു താര സുദര്‍ശനു നന്ദിയും അറിയിക്കുന്നുണ്ട്. എല്ലാവരും ഇത് പരീക്ഷിച്ച് നോക്കണമെന്നും കീര്‍ത്തി പറയുന്നു.
Post Your Comments