മെഗാസ്റ്റാർ മമ്മൂക്കയുടെ ഓരോ ചിത്രങ്ങളും വൈറൽ ആകാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ മേക്കോവർ ചിത്രമാണ് സോഷ്യൽമീഡിയ വിടാതെ പിന്തുടരുന്നത്.
മമ്മൂട്ടിയുടെ ഭക്ഷണ ശീലത്തെക്കുറിച്ചും ഫിറ്റ്നസിനെക്കുറിച്ചുമൊക്കെ തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ് . വെറും 33 വയസ്സിൽ മോഹൻലാലിൻറെ അച്ഛനായി പടയോട്ടത്തിൽ അഭിനയിച്ചിട്ടുണ്ട് മമ്മൂട്ടിയെന്ന് ദിനേശ് .
ഇപ്പോൾ വേണമെങ്കിലും ദുൽഖറിന്റെ മകനായി അഭിനയിക്കാൻ തരത്തിലാണ് ബോഡി വർക്കൗട്ട് ചെയ്തു വച്ചിട്ടുള്ളതെന്നും സംവിധായകൻ പറയുന്നു.
എഴുപതുകാരനായപ്പോൾ അതേ പ്രായത്തിൽ അഭിനയിക്കാൻ വലിയ താല്പര്യമില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്.പ്രായം അദ്ദേഹത്തിനു മുന്നിൽ നിശ്ചലനായി നിൽക്കുന്ന പോലെ തോന്നുന്നു, ദുൽഖർ സൽമാൻ ഉൾപ്പെടെ യുവതലമുറ മമ്മൂട്ടിയെ കണ്ടുപഠിക്കണം എന്നും ശാന്തിവിള ദിനേശ് പറയുന്നു.
Post Your Comments