ഹൃദ്രോഗത്തെ തുടര്‍ന്നു നമ്മെവിട്ടുപോയ പ്രിയ കലാകാരന്‍ ഷാബുരാജിന്റെ കുടുംബത്തിന് കൈതാങ്ങുമായി വിദേശ മലയാളി. കോമഡിസ്റ്റാര്സിലൂടെ ഏറെ പ്രേക്ഷകപ്രീതി നേടിയ കലാകാരനായിരുന്നു ഷാബു. താരത്തിന്റെ മരണത്തോടെ ദുരിതത്തില്‍ ആയ കുടുംബത്തിനു പുതിയ വീടൊരുങ്ങി. ബി.സത്യന്‍ എം.എല്‍.എ താക്കോല്‍ കൈമാറി. എം.എല്‍.എ യുടെ അഭ്യര്‍ഥന മാനിച്ച് എം.എല്‍.എയുടെ സമീപവാസിയും സുഹൃത്തുമായ ദുബായിലെ സംരംഭകന്‍ കോശി മാമ്മന്‍, ഭാര്യ ലീലാ കോശി എന്നിവര്‍ ചേര്‍ന്നാണ് വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ സന്മനസ്സു കാണിച്ചത്.
ഷാബുവിന്റെ അസുഖ ബാധിതയായ ഭാര്യ ചന്ദ്രികയും നാലുമക്കളും അടങ്ങുന്ന കുടുംബം താരത്തിന്റെ മരണത്തോടെ പ്രതിസന്ധിയിലായി. കടക്കെണി മൂലം നിര്‍ത്തി വെച്ച വീടിന്റെ പണി പുനഃരാരംഭിക്കാനും ഇവര്‍ക്കായിരുന്നില്ല. തുടര്‍ന്ന് ബി.സത്യന്‍ എംഎല്‍എ വീട് സന്ദര്‍ശിക്കുകയും സര്‍ക്കാര്‍ വക ധനസഹായം നല്‍കുകയും ചെയ്തിരുന്നു. പിന്നീടാണ് എംഎല്‍എയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് വിദേശ മലയാളി വീട് പണി പൂര്‍ത്തീകരിക്കാന്‍ സഹായിച്ചത്.
Post Your Comments