GeneralLatest NewsMollywood

”വിശ്രമമില്ലാതെ നീണ്ട പതിനെട്ട് വര്‍ഷം സിനിമയില്‍; ഇപ്പോഴാണ് ഞാന്‍ ജീവിക്കാന്‍ തുടങ്ങിയത്” തുറന്നുപറഞ്ഞ് നടി ചിത്ര

എനിക്ക് വേണ്ടിയുള്ള ജീവിതം. ഈ ജീവിത ഞാന്‍ ആസ്വദിക്കുന്നു. കുടുംബജീവിതത്തിലാണ് ഇനി ശ്രദ്ധിക്കേണ്ടത്.

നാണമാകുന്നു മേനി നോവുന്നു എന്ന ഗാനം മതി ചിത്ര എന്ന നടിയെ മലയാളികള്‍ ഓര്‍ക്കാന്‍. മോഹന്‍ലാലിന്റെ ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ചിത്ര തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറയുന്നു. ‘വിശ്രമമില്ലാതെ നീണ്ട പതിനെട്ട് വര്‍ഷം സിനിമയില്‍. ഇപ്പോഴാണ് ഞാന്‍ ജീവിക്കാന്‍ തുടങ്ങിയത്. എനിക്ക് വേണ്ടിയുള്ള ജീവിതം. ഈ ജീവിത ഞാന്‍ ആസ്വദിക്കുന്നു. കുടുംബജീവിതത്തിലാണ് ഇനി ശ്രദ്ധിക്കേണ്ടത്. ഭാര്യയുടെയും അമ്മയുടെയും ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റി മുന്‍പോട്ട് പോകുന്നു’’.– ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിത്ര പങ്കുവച്ചു.

” നാണമാകുന്നു മേനി നോവുന്നു എന്ന ഗാനം ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്. മോഹന്‍ലാലിന്റെയും തുടക്കകാലം. പ്രേംനസീര്‍ സാര്‍ അവതരിപ്പിച്ച കേന്ദ്രകഥാപാത്രത്തിന്റെ അനുജന്‍ വേഷമാണ് മോഹന്‍ലാലിന്. മേരിക്കുട്ടി എന്ന കഥാപാത്രമായി ഞാന്‍. ഏറെ ആസ്വദിച്ച് ഞങ്ങള്‍ അഭിനയിച്ചു. ആട്ടക്കലാശത്തിലെ മലരും കിളിയും ഒരു കുടുംബം എന്ന ഗാനവും സൂപ്പര്‍ ഹിറ്റ്. സിനിമയും സൂപ്പര്‍ ഹിറ്റ്. വര്‍ഷങ്ങള്‍ കഴിഞ്ഞ് മോഹന്‍ലാലിനൊപ്പം അദ്വൈതം സിനിമയില്‍ ഒരു നല്ല ഗാനരംഗത്ത് വീണ്ടും അഭിനയിച്ചു. ആട്ടക്കലാശം കഴിഞ്ഞ്് മാന്യമഹാജനങ്ങളെ. മമ്മൂട്ടിയായിരുന്നു നായകന്‍. വിവാഹത്തിന് മുന്‍പാണ് കമ്മീഷണറിലും വൈജയന്തി ഐപിഎസിലും കല്ലുകൊണ്ടൊരു പെണ്ണിലും അഭിനയിച്ചത്. വിവാഹശേഷം മഴവില്ല്, സൂത്രധാരന്‍ എന്നീ സിനിമകള്‍ ചെയ്തു. അടുത്തിടെ തമിഴില്‍ ബെല്‍ബോട്ടം, എന്‍ സംഘത്തെ അടിച്ചവന്‍ ആരടാ എന്നീ സിനിമകള്‍ ചെയ്തു. ഭര്‍ത്താവ് വിജയരാഘവന്‍ ബിസിനസ് ചെയ്യുന്നു. മകള്‍ ശ്രുതി പ്ലസ് ടു കഴിഞ്ഞു.” ചിത്ര പറഞ്ഞു. ഇനി മലയാളത്തിലേക്ക് എപ്പോഴാണ് വരിക എന്ന് അറിയില്ലെന്നും മലയാളത്തില്‍ വീണ്ടും അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ട്. മികച്ച കഥാപാത്രം ലഭിച്ചാല്‍ വരും എന്നും താരം കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button