GeneralLatest NewsNEWS

ഇപ്പോള്‍ വീടിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന ഓണം, കേരളത്തില്‍ കിട്ടുന്ന ഓണം ലോകത്ത് എവിടെയും കിട്ടില്ല: ശാന്തി കൃഷ്ണ

കേരളത്തില്‍ കിട്ടുന്ന ഓണത്തിന്റെ ഓളം ലോകത്ത് എവിടെ ആഘോഷിച്ചാലും കിട്ടില്ല

തന്റെ ഓണാഘോഷം എങ്ങനെയെന്ന് മനസ്സ് തുറക്കുകയാണ് നടി ശാന്തി കൃഷ്ണ. കേരളത്തില്‍ കിട്ടുന്ന ഓണത്തിന്റെ ഓളം ലോകത്ത് എവിടെ ആഘോഷിച്ചാലും കിട്ടില്ലെന്ന് തുറന്നു പറയുകയാണ് മലയാളത്തിന്റെ പ്രിയ നായിക. ഓണത്തിന്റെ ലഹരി പൂര്‍ണമായും അനുഭവിച്ചത് തിരുവനന്തപുരത്ത് താമസിക്കുന്ന കാലത്താ താമസിക്കുന്ന കാലത്തായിരുന്നുവെന്നും അതിന്റെ കൗതുകം വളരെ വലുതായിരുന്നുവെന്നും പുതിയ ഓണ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് ശാന്തി കൃഷ്ണ പറയുന്നു.

“ബോംബയിലെ കുട്ടിക്കാലത്ത് ഫ്ലാറ്റിലെ ഓണമായിരുന്നു ഞങ്ങള്‍ക്ക്. മലയാളികള്‍ കുറവാണ്. കൂടുതലും തമിഴര്‍ അത് കൊണ്ട് കൂട്ടം ചേര്‍ന്നുള്ള ആഘോഷം ഒന്നുമുണ്ടായിരുന്നില്ല. എങ്കിലും ഞങ്ങള്‍ ഒന്നിച്ച് കൂടി പൂക്കളമിട്ട് സദ്യയൊക്കെ ഒരുക്കും. അപൂര്‍വമായേ അക്കാലത്ത് കേരളത്തില്‍ വന്നു ഓണം ആഘോഷിച്ചിട്ടുള്ളൂ. ഓണത്തിന്റെ ലഹരി പിന്നീട് പൂര്‍ണമായും അനുഭവിച്ചത് തിരുവനന്തപുരത്ത് താമസിക്കുന്ന കാലത്താണ്. നാട്ടിന്‍ പുറമായതിനാല്‍ വലിയ ആഘോഷമാണ്. അതിന്റെ കൗതുകം വളരെ വലുതായിരുന്നു. ഓണാഘോഷ മത്സരങ്ങള്‍ക്ക് ജഡ്ജ് ആയിട്ടൊക്കെ പോയിട്ടുണ്ട്. ഇപ്പോള്‍ ബെംഗളൂരുവില്‍ വീടിനുള്ളില്‍ ഒതുങ്ങുന്ന ഓണമേയുള്ളൂ. കേരളത്തില്‍ കിട്ടുന്ന ഓണത്തിന്റെ ഓളം ലോകത്ത് എവിടെ ആഘോഷിച്ചാലും കിട്ടില്ല. ശാന്തി കൃഷ്ണ പറയുന്നു.

(വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)

shortlink

Related Articles

Post Your Comments


Back to top button