GeneralLatest NewsMollywood

അതു പ്രാർഥനയൊന്നുമല്ല, ഭീഷണിയായിരുന്നു; ‘ഇത്ര പെട്ടെന്ന് മതിയായോ എന്നെ കെട്ടിക്കൽ?’ വിശേഷങ്ങള്‍ പങ്കുവച്ച് മിയ

കർത്താവേ കൊച്ചിനു എല്ലാംകൊണ്ടും ചേർന്ന ഒരു ചെറുക്കനെ എന്റെ മുന്നിൽ കൊണ്ടുവന്നു തരണം ’

മലയാളത്തിന്റെ പ്രിയതാരം മിയ വിവാഹിതയാകുകയാണ്. അശ്വിന്‍ ആണ് വരന്‍. മനസമ്മത ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. നടിഭാമയും ഭാവനയും വിവാഹിതരായതോടെയാണ് അമ്മ കല്യാണ ആലോചന ആരഭിച്ചതെന്നു മിയ പറയുന്നു. ഈശോയോട് കാര്യമങ്ങ് പറയാൻ പോകുവാ.’’ എന്ന് പറഞ്ഞ് അമ്മ മിനിപള്ളിയിൽ പോയി മുട്ടുകുത്തി, ‘കർത്താവേ കൊച്ചിനു എല്ലാംകൊണ്ടും ചേർന്ന ഒരു ചെറുക്കനെ എന്റെ മുന്നിൽ കൊണ്ടുവന്നു തരണം ’ എന്നങ്ങു പറഞ്ഞെന്നും ദൈവം ആ പ്രാർഥന കേട്ടെന്നും മിനി പങ്കുവച്ചു. എന്നാല്‍ ‘അതു പ്രാർഥനയൊന്നുമല്ല, ഭീഷണിയായിരുന്നു’ എന്നാണ് മിയ പറയുന്നത്.

മാട്രിമോണിയൽ സൈറ്റിൽ പരസ്യം വന്നു കഴിഞ്ഞപ്പോഴാണ് വിചാരിച്ചതുപോലെ കാര്യങ്ങൾ അത്ര എളുപ്പമല്ല എന്ന് മനസ്സിലായത് . അതിനെക്കുറിച്ച് മിയ പറയുന്നതിങ്ങനെ ”‘ആയിരത്തോളം ഫോട്ടോളും വിവരങ്ങളുമല്ലേ. അതിൽ നിന്ന് പറ്റിയത് എങ്ങനെ കണ്ടെത്തും? രാത്രി ഉറങ്ങാതിരുന്ന് സൈറ്റിൽ തിരഞ്ഞ് തിരഞ്ഞ് തലവേദനയും പിടിച്ച് മമ്മിക്ക് എന്നെ കെട്ടിക്കാനുള്ള ആവേശംതന്നെ അങ്ങുപോയി. ‘എനിക്കു വയ്യ’, എന്ന് മമ്മി പറയുമ്പോൾ ഞാൻ ചോദിക്കും. ‘ഇത്ര പെട്ടെന്ന് മതിയായോ എന്നെ കെട്ടിക്കൽ?’’.

shortlink

Related Articles

Post Your Comments


Back to top button