തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടനാണ് സാഗര്‍ സൂര്യ. ആദി എന്ന കഥാപാത്രമായി അഭിനയിക്കുന്ന സാഗറിന്റെ അമ്മ ഇക്കഴിഞ്ഞ ഏപ്രിലില്‍ ജീവിതത്തില്‍ നിന്നും വിടപറഞ്ഞു. അമ്മയുടെ മരണശേഷം സാഗര്‍ പങ്കുവച്ച കുറിപ്പ് എല്ലാവരുടേയും കരളലിയിക്കുന്നതായിരുന്നു. അമ്മ ഇല്ലായെന്നത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല, എല്ലാവര്ക്കും നന്മമാത്രം ചെയ്ത അമ്മയെ ദൈവത്തിന് ഏറെ പ്രിയപ്പെട്ടതിനാലാകും അമ്മയെ ദൈവം വേഗം വിളിച്ചതെന്നായിരുന്നു സാഗര്‍ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറഞ്ഞത്.
ഇപ്പോഴിതാ അമ്മയുമൊത്തുള്ള കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സാഗര്‍ സൂര്യ. ഞാനും അമ്മയും എന്ന് കുറിച്ചാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. അമ്മയെപ്പോലെ തന്നെയാണ് സാഗറെന്ന കമന്റുമായി ആരാധകരും ചിത്രം ഏറ്റെടുത്തു.
Post Your Comments