
സുചിത്ര മോഹന്‍ലാലിന്റെ പാചകത്തെ പുകഴ്ത്തി നടന്‍ പൃഥ്വിരാജ്. സുചിത്ര ഒരുക്കിയ സീ ബാസിന്റെയും ചോറിന്റെയും ചിത്രം പങ്കുവെച്ചാണ് പൃഥ്വിരാജിന്റെ പോസ്റ്റ്. പാചകത്തിന്റെ കാര്യത്തില്‍ അവരുടെ ഭര്‍ത്താവ് മോഹന്‍ലാലിനെ പോലെ തന്നെ മിടുക്കിയാണ് സുചിത്രയും എന്നാണ് പൃഥ്വിരാജ് ക്യാപ്ഷനായി കുറിച്ചത്.
https://www.instagram.com/p/CEXAOsfgjHJ/
തൊട്ടുപിന്നാലെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയുടെ കമന്റും എത്തി. വളരെ വളരെ രുചികരമാണ് എന്നാണ് കമന്റായി സുപ്രിയ കുറിച്ചിരിക്കുന്നത്. ലൂസിഫര്‍ സിനിമയ്ക്ക് ശേഷമാണ് മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും സൗഹൃദം കൂടുതല്‍ ദൃഢമായത്. മോഹന്‍ലാലിന്റെ പാചകത്തെ പുകഴ്ത്തി നടന്‍ വിജയ് അടക്കം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.
Post Your Comments