
തമിഴ് നാട്ടില്‍ പുതിയ രാഷ്ട്രീയകളികള്‍ ഒരുങ്ങുകയാണ്. തമിഴ് സൂപ്പർ താരം വിജയിയെ മുഖ്യമന്ത്രിയായി ചിത്രീകരിച്ച് മധുരയില്‍ പോസ്റ്റര്‍ നിറയുന്നു. വിജയിയെ എംജിആറായും ഭാര്യ സംഗീതയെ ജയലളിതയുമാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്.
മധുരക്ക് പുറമെ സേലം, രാമനാഥപുരം എന്നിവിടങ്ങളിലും ആരാധകര്‍ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.
പല അവസരങ്ങളിലും രാഷ്ട്രീയ നിലപാടുകള്‍ പ്രഖ്യാപിച്ച വിജയുടെ രാഷ്ട്രീയ പ്രവേശനം പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
Post Your Comments