GeneralLatest NewsMollywood

ഞങ്ങൾക്കുനേരെ ആക്രമണം ഉണ്ടാകുന്ന സാഹചര്യം വരെ ഉണ്ടായി; നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന് വേണ്ടി പ്രചാരണത്തിനു പോയപ്പോള്‍ സംഭവിച്ചതിനെക്കുറിച്ച് കൃഷ്ണകുമാർ

നമ്മുടെ നാട്ടിൽത്തന്നെ മുകേഷ്, അദ്ദേഹം ഇടതുപക്ഷത്തോടൊപ്പംനിന്ന് ജയിച്ച് എംഎൽഎ ആയ വ്യക്തിയാണ്

രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസകാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ പ്രശംസിച്ച നടന്‍ കൃഷ്ണകുമാറിനു വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അതിനെ തുടര്‍ന്ന് നല്‍കിയ ഒരു അഭിമുഖത്തില്‍ താരം തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുകയാണ്. സിനിമാക്കാര്‍ രാഷ്ട്രീയം പറയുമ്പോള്‍ എന്തുകൊണ്ടാണ് ഇത്രയും വിവാദങ്ങള്‍ ഉണ്ടാകുന്നതെന്നു തനിക്ക് മനസ്സിലാകുന്നില്ലെന്ന് കൃഷ്ണകുമാര്‍ മനോരമയ്ക്ക് നല്‍കിയ ആഹിമുഖത്തില്‍ വ്യക്തമാക്കി.

അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ.. എന്തുകൊണ്ട് ഈ രാഷ്ട്രീയപാർട്ടിയുടെ പേര് പറയുമ്പോൾ മാത്രം പ്രശ്നം ഉണ്ടാക്കുന്നു? നമ്മുടെ നാട്ടിൽത്തന്നെ മുകേഷ്, അദ്ദേഹം ഇടതുപക്ഷത്തോടൊപ്പംനിന്ന് ജയിച്ച് എംഎൽഎ ആയ വ്യക്തിയാണ്. അതുപോലെ ഇന്നസന്റ്, അദ്ദേഹം സ്വതന്ത്രനായിട്ടാണെങ്കിലും മാർക്സിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെയാണ് മത്സരിച്ചത് അവിടെയും ഒരു പ്രോബ്ളവുമില്ല, എനിക്കും ഇതിലൊന്നും പ്രശ്നമില്ല. അവരോടെല്ലാം എനിക്ക് നല്ല അടുപ്പവും സ്നേഹവുമുണ്ട്. ”

നടന്‍ ഗണേഷ്കുമാറിന് വേണ്ടി പ്രചാരണത്തിനു ഇറങ്ങിയതിനെക്കുറിച്ചും താരം പറയുന്നുണ്ട്. ” അച്ഛന്റെ പിന്നാലെ രാഷ്ട്രീയനേതാവായ ആളാണ് ഗണേഷ് കുമാർ. ഞാൻ അദ്ദേഹത്തിനുവേണ്ടി പ്രചാരണത്തിനു പോയിട്ടുണ്ട്. അന്ന് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത് കാലടി ഓമന ചേച്ചി, മുകുന്ദൻ, കൃഷ്ണപ്രസാദ് മുതലായവരാണ്. അന്ന് അവിടെ ചില പ്രശ്നങ്ങൾ ഉണ്ടായതിൽ ഞങ്ങൾക്കുനേരെ ആക്രമണം ഉണ്ടാകുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. എന്റെ സുഹൃത്തുക്കൾക്കു വേണ്ടി എന്ത് സഹായവും ചെയ്യുന്ന ഒരാളാണ് ഞാൻ. ഏതു പാർട്ടിയോട് അനുഭാവം കാണിക്കണം എന്നുള്ളത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമല്ലേ. എതിർക്കുന്നവർ ഉണ്ടാകും. എനിക്ക് എന്റെ താൽപര്യങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നാണ് എന്റെ അഭിപ്രായം.” താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button