ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണത്തിൽ നാർക്കോട്ടിക് ബ്യൂറോ അന്വേഷണം തുടങ്ങിയതിന് പിന്നാലെ പുതിയ ആരോപണങ്ങളുമായി ബോളിവുഡ് ക്വീൻ കങ്കണ രംഗത്ത്.
ബോളിവുഡിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചാൽ എ ലിസ്റ്റിൽ ഉൾപ്പെട്ട നിരവധി പേർ ജയിലിൽ ആവുന്നത് കാണാമെന്നാണ് ടീം കങ്കണ കുറിച്ചിരിക്കുന്നത് .
നർക്കോട്ടിക് ബ്യൂറോ ബോളിവുഡിൽ വന്നു അന്വേഷണം കൃത്യമായി ആരംഭിച്ചാൽ എ ലിസ്റ്റിൽ ഉൾപ്പെടുന്ന നിരവധി താരങ്ങൾ കുടുംങ്ങും , കൂടാതെ ഇവരുടെ രക്തം കൂടി പരിശോധിച്ചാൽ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും പുറത്തു വരുമെന്നും കങ്കണ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി ബോളിവുഡിലെ ഇത്തരം മോശം പ്രവർത്തികൾ സ്വച്ഛ് ഭാരത് മിഷനിലൂടെ ശുദ്ധീകരിക്കുമെന്നാണ് കരുതുന്നതെന്നും ടീം കങ്കണ. പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ വിശ്വസിക്കൂവെന്നും കൂടാതെ നിങ്ങളുടെ ഇത്തരം ധീര പ്രവർത്തികൾ മുന്നോട്ടു കൊണ്ടുകൂ എന്നും താരത്തിന്റെ ആരാധകർ.
അന്തരിച്ച ബോളിവുഡ് താരം സുശാന്തിന് നീതി വാങ്ങി കൊടുക്കാൻ കങ്കണ മുന്നിൽനിൽക്കുന്നത് കാണുമ്പോൾ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ എന്നും ആരാധകർ ഒരേ സ്വരത്തിൽ പറയുന്നു.
Post Your Comments