
ബിഗ് ബോസിലെ ആത്മഹത്യാ ശ്രമത്തിലൂടെ വിവാദത്തില്‍ നിറഞ്ഞ താരങ്ങളാണ് ഓവിയയും ആരവും. തമിഴ് ബിഗ് ബോസിലെ ഈ വിവാദ പ്രണയം പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബിഗ് ബോസിലായിരിക്കവേ നടി ഓവിയ ആരവുമായി ഇഷ്ടത്തിലാവുകയും ഒവിയയുടെ ഇഷ്ടത്തെ ആരവ് അംഗീകരിക്കാത്തതോടെ താരം ആത്മഹത്യയ്ക്ക് ശ്രമിച്ചതുമെല്ലാം ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ ആരവ് വിവാഹിതനാവാന്‍ പോവുകയാണെന്നു റിപ്പോര്‍ട്ട്. ആരവിന്റെ പെണ്‍സുഹൃത്ത് റാഹി ആണ് വധുവെന്നാണ് സൂചന. ഇരുവരും സെപ്റ്റംബര്‍ ആറിന് വിവാഹിതരാവുമെന്നും ഔഗ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഗൗതം മേനോന്റെ വരാനിരിക്കുന്ന ‘ജോഷ്വ ഇമൈ പോല്‍ കാക്ക’ എന്ന സിനിമയിലെ നായികയായി അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് റാഹി. രാജ ഭീമ എന്ന ചിത്രമാണ് ആരവിന്റെ പുതിയ കരാര്‍. നരേഷ് സമ്ബത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഓവിയയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട്.
Post Your Comments