BollywoodGeneralLatest News

പുരുഷന് വേദനിക്കില്ല എന്ന കാഴ്ചപ്പാട് ശരിയല്ല, ഞങ്ങള്‍ക്ക് അഭിലാഷങ്ങളും വികാരങ്ങളുമുണ്ട്; നടി ഭൂമി പഡ്‌നേക്കര്‍

സ്ത്രീയേയും പുരുഷനേയും കാണിക്കുന്നതില്‍ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. സ്ത്രീകള്‍ വെള്ളപൂശി കാണിക്കേണ്ടതില്ല. ഞങ്ങള്‍ക്കും താല്‍പ്പര്യങ്ങളും അഭിലാഷങ്ങളുമുണ്ട്,

സിനിമയില്‍ സ്ത്രീകളേയും പുരുഷന്മാരെയും ആവിഷ്കരിക്കുന്നതില്‍ മാറ്റം കൊണ്ടുവരുണമെന്ന് ബോളിവുഡി നടി ഭൂമി പഡ്‌നേക്കര്‍. സ്ത്രീ കഥാപാത്രങ്ങളെ സിനിമയില്‍ വെള്ളപൂശിക്കാണിക്കാറുണ്ട്. എന്നാല്‍ അതിന്റെ ആവശ്യമില്ല. ഈ രീതിയില്‍ മാറ്റം വരണമെന്ന് ഭൂമി പറയുന്നു.

”സ്ത്രീയേയും പുരുഷനേയും കാണിക്കുന്നതില്‍ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. സ്ത്രീകള്‍ വെള്ളപൂശി കാണിക്കേണ്ടതില്ല. ഞങ്ങള്‍ക്കും താല്‍പ്പര്യങ്ങളും അഭിലാഷങ്ങളുമുണ്ട്, ശാരീരിക ആവശ്യങ്ങളും വികാരങ്ങളും ഞങ്ങള്‍ക്കുമുണ്ട്. ബാലന്‍സ് ചെയ്യാനുള്ള കഴിവുമുണ്ട്. സ്ത്രീകള്‍ക്ക് സൂപ്പര്‍പവറുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത് ഒരുപാട് സിനിമകളിലൂടെ കാണാന്‍ ആഗ്രഹിക്കുന്നുണ്ട്.’ ഭൂമി പറഞ്ഞു.

സിനിമയിലെ പുരുഷന്മാര്‍ ശക്തരായിരിക്കണമെന്നും കരയരുതെന്നും വികാരങ്ങള്‍ പ്രകടമാക്കരുതെന്നും പറയുന്നതിലൂടെ പുരുഷന്മാരില്‍ വളരെ അധികം സമ്മര്‍ദ്ദം നമ്മള്‍ ചെലുത്തുന്നുണ്ട്. ഇത് തെറ്റാണ്. പുരുഷന് വേദനിക്കില്ല എന്ന കാഴ്ചപ്പാട് ശരിയല്ല. അതില്‍ മാറ്റം വരണമെന്നും താരം കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button