CinemaGeneralLatest NewsNEWS

കാത്തിരിക്കുന്നത് സന്തോഷ വാർത്തയോ; അനു സിത്താര അമ്മയാകാനൊരുങ്ങുന്നു?

താരത്തിനെ സംബന്ധിച്ച മറ്റൊരു വാർത്തയാണ് ഇപ്പോൾ ആരാധകർ ആഘോഷിക്കുന്നത്

മലയാളത്തിലെ തിരക്കുള്ള നടിയാണ് അനു സിത്താര. ശാലീന സുന്ദരിയെന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്, അഭിനയവും നൃത്തവുമെല്ലാം തനിക്ക് വഴങ്ങുമെന്ന് അനു സിത്താര തെളിയിച്ചിരുന്നു.

എന്നാൽ താരത്തിനെ സംബന്ധിച്ച മറ്റൊരു വാർത്തയാണ് ഇപ്പോൾ ആരാധകർ ആഘോഷിക്കുന്നത്. നടി അമ്മയാകാനൊരുങ്ങുന്നു എന്ന വാര്‍ത്തയാണത്.

പക്ഷെ, ഇത് വ്യാജ വാര്‍ത്തയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. സമൂഹമാധ്യമത്തിലൂടെയാണ് അനു സിത്താര സത്യാവസ്ഥ വെളിപ്പെടുത്തിയത്. തന്റെ ഔദ്യോഗിക പേജിലൂടെ വ്യാജവാര്‍ത്തയെ തള്ളിയ അനു വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടും പങ്കുവച്ചു. അമ്മയാകുന്ന സന്തോഷത്തില്‍ അനു സിതാര എന്ന തരത്തിലായിരുന്നു വാർത്ത പ്രചരിച്ചത്.

നിമിഷങ്ങൾ കൊണ്ട് തന്നെ വാര്‍ത്ത പ്രചരിക്കുകയും ചെയ്തു. അതോടെയാണ് വാര്‍ത്ത വ്യാജമാണെന്ന വിശദീകരണവുമായി അനു രംഗത്തെത്തിയത്.മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായ അനുവിന്റെ ഭര്‍ത്താവ് ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവാണ്.

shortlink

Related Articles

Post Your Comments


Back to top button