GeneralLatest NewsMollywood

എനിക്കു നമ്മുടെ പ്രധാനമന്ത്രിയെ ഇഷ്ടമാണ്, അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ രാജ്യത്തിന് ഗുണകരമാകുമ്പോൾ അതിന്റെ ഒരംശം എനിക്കും കിട്ടും; തുറന്നുപറഞ്ഞ് കൃഷ്ണകുമാർ

ഞാൻ ജനിച്ചു വളർന്നത് ഹിന്ദു ആയിട്ടാണെങ്കിലും എനിക്ക് മതപരമായോ രാഷ്ട്രീയപരമായോ ഒരു വെറുപ്പും ശത്രുതയും ആരോടും തോന്നിയിട്ടില്ല. എനിക്ക് എല്ലാ മതത്തിലും സുഹൃത്തുക്കൾ ഉണ്ട്.

മലയാളത്തിന്റെ പ്രിയതാരം കൃഷ്ണകുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ആ വിവാദങ്ങള്‍ക്ക് മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ മറുപടി പറയുകയാണ് താരം. ”പ്രധാനമന്ത്രിയെ എനിക്കിഷ്ടമാണ്. കാരണം അദ്ദേഹം ഭരണച്ചുമതല ഏറ്റതിനു ശേഷം ചെയ്ത പ്രവർത്തനങ്ങളെല്ലാം രാജ്യത്തിന്റെ അഭിവൃദ്ധിയും സുരക്ഷയും മുൻനിർത്തിയായിരുന്നു. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഒരുപാടു കാര്യങ്ങൾ അദ്ദേഹം ചെയ്തു, പാവങ്ങൾക്ക് സൗജന്യ ഗ്യാസ്, ആരോഗ്യമേഖലയിൽ അഞ്ചു ലക്ഷത്തിന്റെ ഇൻഷുറൻസ്, വൺ റാങ്ക് വൺ പെൻഷൻ തുടങ്ങി ആയിരക്കണക്കിനു പദ്ധതികളാണ് അദ്ദേഹം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.” കൃഷ്ണകുമാര്‍ പറയുന്നു

നരേന്ദ്രമോദി പ്രധാനമന്ത്രിയായി വന്നതിനുപിന്നാലെ ഇന്ത്യയില്‍ നടപ്പിലായ പല കാര്യങ്ങളെയും എണ്ണി പറയുകയാണ്‌ കൃഷ്ണകുമാര്‍. ” നമ്മുടെ രാജ്യത്ത് പലയിടത്തും ബോംബ് സ്ഫോടനങ്ങൾ നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ ജനം അതൊക്കെ മറന്നു കഴിഞ്ഞു. 2014 നു ശേഷം കാശ്മീരിന് പുറത്ത് ഒരു ഭാഗത്തും വലിയ ബോംബ് ആക്രമണങ്ങൾ ഒന്നു പോലും നടന്നിട്ടില്ല. ശാന്തമായ അന്തരീക്ഷമാണിപ്പോൾ. ഒരു ഭരണകൂടം മാറിവരുമ്പോൾ ഉണ്ടാകുന്ന മാറ്റം ആ നാട്ടിലെ ജനങ്ങൾക്കു നല്ലതാണെങ്കിൽ അത് എന്തുകൊണ്ടു നല്ലതാണെന്നു പറഞ്ഞുകൂടാ? പ്രധാനമന്ത്രി വിദേശയാത്രകൾ നടത്തുമ്പോൾ വിമർശിക്കുന്നവർ ഉണ്ടായിരുന്നു. ആദ്യം മനസ്സിലാക്കേണ്ടത് അദ്ദേഹം വ്യക്തിപരമായ നേട്ടങ്ങൾക്കോ കുടുംബത്തിനു വേണ്ടിയോ അല്ല യാത്ര ചെയ്തിരുന്നത്. ലോകം മുഴുവൻ കാണാനുള്ള ആഗ്രഹമാണെങ്കിൽ അത് അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നപ്പൊഴേ കണ്ടതാണ്. അദ്ദേഹം പോകുന്നതെല്ലാം രാജ്യത്തിന് നേട്ടമുണ്ടാകാനുള്ള പ്രവർത്തനങ്ങൾക്കായിരുന്നു. എത്രയോ രാജ്യങ്ങൾ അദ്ദേഹത്തെ ആദരിക്കുന്നു. എന്തുകൊണ്ട് നമ്മുടെ നാട്ടിലുള്ളവർ മാത്രം വിമർശിക്കുന്നു. മുൻ പ്രധാനമന്ത്രിമാരെയും പല രാജ്യങ്ങളും ആദരിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി നല്ല ഒരു ഭരണാധികാരിയായിരുന്നു അദ്ദേഹത്തെ നമ്മൾ ആദരിച്ചിട്ടില്ലേ? മൻമോഹൻ സിങ് ചെയ്ത നല്ല കാര്യങ്ങൾ നമ്മൾ അംഗീകരിച്ചിട്ടില്ലേ? അപ്പോഴൊന്നും ഇല്ലാത്ത അസഹിഷ്ണുത എന്തുകൊണ്ടാണ് നരേന്ദ്രമോദിയെക്കുറിച്ചു നല്ലതുപറയുമ്പോൾ മാത്രം ഉണ്ടാകുന്നത്?

ഞാൻ ജനിച്ചു വളർന്നത് ഹിന്ദു ആയിട്ടാണെങ്കിലും എനിക്ക് മതപരമായോ രാഷ്ട്രീയപരമായോ ഒരു വെറുപ്പും ശത്രുതയും ആരോടും തോന്നിയിട്ടില്ല. എനിക്ക് എല്ലാ മതത്തിലും സുഹൃത്തുക്കൾ ഉണ്ട്. ആഘോഷങ്ങൾക്ക് ഒരുമിച്ചു കൂടാറുണ്ട്. എനിക്കു നമ്മുടെ പ്രധാനമന്ത്രിയെ ഇഷ്ടമാണ്. അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ രാജ്യത്തിന് ഗുണകരമാകുമ്പോൾ അതിന്റെ ഒരംശം എനിക്കും കിട്ടും. അങ്ങനെ ഞാൻ വിശ്വസിക്കുന്നു.” താരം പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button