ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ് ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങും നടി ദീപിക പദുക്കോണും പങ്കെടുത്ത ഒരു ഇഫ്താര്‍ വിരുന്നില്‍ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സാന്നിധ്യമാണ്. രാം ലീല ടീം പങ്കെടുത്ത വിരുന്നിലാണ് ദാവൂദ് ഇബ്രാഹീമിന്റെ സാന്നിധ്യം ചിലര്‍ ‘കണ്ടെത്തിയ’ത്.
2013 ല്‍ നടന്ന ഇഫ്താര്‍ ചടങ്ങില്‍ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, നിര്‍മാതാവ് സന്ദീപ് സിങ് തുടങ്ങിയവര്‍ പങ്കെടുത്തു. ഈ ചിത്രത്തില്‍ സന്ദീപിന് സമീപം ഇരിക്കുന്ന വ്യക്തിയെക്കുറിച്ചാണ് സംശയം ഉയര്‍ന്നത് എന്നാല്‍ അത് പ്രൊഡക്ഷന്‍ ഡിസൈനര്‍ വാസിഖ് ഖാനാണ്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സന്ദീപിന്റെ പേര് ഉയര്‍ന്നു കേട്ടതോടെയാണ് ഈ ചിത്രം വിവാദമായത്.
കഴിഞ്ഞ ദിവസം ബിജെപി എംപി സുബ്രഹ്മണ്യ സ്വാമിയാണ് സന്ദീപിന്റെ ദുബായ് യാത്രയെക്കുറിച്ച് സംശയം ഉയര്‍ത്തിയത്. അതിന് പിന്നാലെയാണ് സന്ദീപിന് അധോലോക ബന്ധമുണ്ടെന്ന് ആരോപിച്ചുകൊണ്ട് ഇഫ്താര്‍ ചിത്രം വൈറലായത്.
Post Your Comments