ജനപ്രിയ പരമ്പര പരമ്പര ഉപ്പും മുളകിന്റെയും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ലച്ചു തിരിച്ചുവരണമെന്ന ആവശ്യവുമായി വീണ്ടും സജീവം. ബാലചന്ദ്രന് തമ്പിയുടെ അഞ്ച് മക്കളില്‍ ഒരാളായിരുന്ന ലെച്ചുവിനെ അവതരിപ്പിച്ചിരുന്ന ജൂഹി റുസ്തഗി പരമ്പരയിലെ വിവാഹത്തിനു പിന്നാലെ ഷോയില്‍ നിന്നും പിന്മാറിയതിന്റെ നിരാശയിലാണ് ആരാധകര്‍ ഇപ്പോഴും. പരമ്ബരയുടെ തുടക്കം മുതലുണ്ടായിരുന്ന ജൂഹി നാല് വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു പരമ്ബര അവസാനിപ്പിച്ചത്.
അടുത്തിടെ ജൂഹി അഭിനയിച്ചിരുന്ന എപ്പിസോഡിലെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു എപ്പിസോഡിലെങ്കിലും ജൂഹിയെ കൂടി ഉള്‍പ്പെടുത്താമോ എന്ന് ചോദിച്ച് ആരാധകര്‍ വീണ്ടും എത്തി. ഓണത്തിന്റെ എപ്പിസോഡില്‍ ഞങ്ങളുടെ ലെച്ചുവിനെ മടക്കി കൊണ്ട് വരൂ എന്നും ആരാധകര്‍ പറയുന്നു. കൂടാതെ പുതിയ കഥാപാത്രമായ പൂജയെ അവതരിപ്പിക്കുന്ന അശ്വതി തുടക്കത്തില്‍ വലിയ പ്രശംസ നേടിയെങ്കിലും ഇപ്പോള്‍ വിമര്‍ശനമാണ് ചിലര്‍ ഉന്നയിക്കുന്നത്. ലെച്ചുവിന്റെ വില മനസിലാവുന്നത് ഇപ്പോഴാണെന്നും ഒരു ദിവസമെങ്കിലും ലെച്ചുവിനെ തിരികെ കൊണ്ട് വരണമെന്നാണ് പല ആരാധകരുടെയും ആവശ്യം.
Post Your Comments