നടൻ സുശാന്തിന്റെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകളും വിവാദങ്ങളും അവസാനിക്കുന്നില്ല. സുശാന്തിനു സ്ഥിരമായി കഞ്ചാവ് സിഗരറ്റുകൾ ചുരുട്ടി കൊടുത്തിരുന്നു എന്ന്അദ്ദേഹത്തിൻറെ വീട്ടുജോലിക്കാരൻ വെളിപ്പെടുത്തിയത് കുറച്ചൊന്നുമല്ല സോഷ്യൽമീഡിയയെയും ആരാധകരെയും ഞെട്ടിച്ചത്.
കാമുകി റിയ ചക്രവർത്തിയും സുശാന്തിന് മയക്കുമരുന്ന് നൽകിയിരുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത് . വാട്സ്ആപ്പ് ചാറ്റുകളിൽ നിന്നും ഇവ വ്യക്തമാകുന്നു.
മയക്കുമരുന്നുകളുടെ ഇടനിലക്കാരായ ആളുകളോട് സംസാരിക്കുന്ന രീതിയിൽ ഉള്ള വാട്സ്ആപ്പ് ചാറ്റുകൾ ആണ് ബോളിവുഡിനെ ഞെട്ടിച്ച് പുറത്തുവന്നിരിക്കുന്നത് . കട്ടി കൂടിയ മരുന്നുകൾ ഞാൻ അധികം ഉപയോഗിച്ചിട്ടില്ല എംഡിഎംഎ ഒരു തവണ ഉപയോഗിച്ചു നിങ്ങളുടെ കയ്യിൽ ഉണ്ടോ എന്നാണ് റിയ ചോദിക്കുന്നത് .
”ചായയിലോ വെള്ളത്തിലോ നാല് തുള്ളി ഒഴിച്ച് നല്‍കുക , അദ്ദേഹം അത് കഴിക്കട്ടെ. കിക്ക് ആകാന്‍ മുപ്പത്നാല്പത് മിനിറ്റ് വെയ്റ്റ് ചെയ്യുക” എന്നാണ് നവംബര്‍ 25ന് ജയ സഹ എന്ന സുഹൃത്തില്‍ നിന്നും റിയയ്ക്കു വന്ന സന്ദേശം., എന്നാൽ ഇതിനു മറുപടിയായി നന്ദിഎന്ന് റിയ കുറിച്ചിട്ടുണ്ട്.
മയക്കുമരുന്ന് ഇടപാടുകാരുമായി ഉള്ള നടന്റെ കാമുകിയുടെ ബന്ധത്തെക്കുറിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണം തുടങ്ങിയതായും റിപ്പോർട്ടുകൾ പുറത്തുവന്നു . എന്നാൽ ജീവിതത്തിൽ ഒരിക്കലും റിയ മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരാളല്ല വേണ്ടിവന്നാൽ ഏത് പരിശോധനക്കും തയ്യാറാണെന്നു ആരോപണത്തിൽ റിയയുടെ അഭിഭാഷകൻ സതീഷ് വ്യക്തമാക്കി.
Post Your Comments