CinemaGeneralKollywoodLatest NewsNEWSTollywood

എനിക്ക് ഒരാഴ്ച്ചത്തേക്കിനി ക്യാരറ്റു മാത്രം മതി കേട്ടോ; സാമന്ത

ക്യാരറ്റ് വിളവെടുപ്പ് ചിത്രങ്ങളും ക്യാരറ്റ് വിഭവങ്ങളുടെ പട്ടികയും ആരാധകർക്ക് നന്നായി ഇഷ്ടപ്പെട്ടു

കൊറോണ കാരണം വന്ന ലോക് ഡൗൺ കാലത്ത് തനിക്ക് കിട്ടിയ സമയം മൊത്തം കുടുംബത്തിനൊപ്പം അതീവ ഫലപ്രദമായി ചെലവഴിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർതാരം സാമന്ത അക്കിനേനി . കൃഷിയിൽ സജീവമാണ് താരം.

ഇനി ഈ ആഴ്ചയിലെ മെനു ക്യാരറ്റ് ജൂസ് ,ക്യാരറ്റ് പച്ചടി ,ക്യാരറ്റ് ഹൽവ, എന്നിവയായിരിക്കും എന്നാണ് ചിത്രത്തിന് സാമന്ത അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. കുറച്ചുനാൾ മുമ്പ് താൻ കൃഷി ചെയ്ത മൈക്രോ ഗ്രീൻ കൃഷി രീതികളും സാമന്ത പങ്കുവെച്ചിരുന്നു .മൈക്രോ ഗ്രീൻസ് വളർത്താൻ താൽപര്യമുള്ളവർക്ക് നിങ്ങൾക്ക് വേണ്ടത് ഒരു തണുത്ത മുറിയും സൂര്യപ്രകാശം ഭാഗമായി അനുവദിക്കുന്ന ഒരു മുറിയുമാണെന്ന് താരം കുറിച്ചിരുന്നു .

ഏതായാലും താരത്തിന്റെ ക്യാരറ്റ് വിളവെടുപ്പ് ചിത്രങ്ങളും ക്യാരറ്റ് വിഭവങ്ങളുടെ പട്ടികയും ആരാധകർക്ക് നന്നായി ഇഷ്ടപ്പെട്ടുവെന്ന് വേണം പറയാൻ. താരം പങ്കുവച്ച പോസ്റ്റ് നിമിഷങ്ങൾ കൊണ്ടാണ് വൈറലായി മാറിയത്.

shortlink

Related Articles

Post Your Comments


Back to top button