തമിഴ്നാട്ടിൽ അടുത്തിടെ ഏറെ കോളിളക്കം സൃഷ്ടിച്ച വിവാഹമായിരുന്നു വനിത വിജയകുമാറിന്റെത്. തമിഴിലെ മുൻനിര താരമായ വിജയകുമാറിന്റെ മകൾ വനിത വിജയകുമാർ നടത്തിയ മൂന്നാം വിവാഹം തമിഴ് സിനിമാരംഗത്ത് സൃഷ്ടിച്ച വിവാദങ്ങൾ ചില്ലറയല്ല .
ജൂൺ 27 ന് ചെന്നൈയിൽ വച്ചാണ് വനിതയും സംവിധായകന്‍ പീറ്റര്‍പോളും വിവാഹിതരായത്. രണ്ട് തവണ വിവാഹം കഴിച്ച് വിവാഹമോചനം നേടുകയും ഒരു തവണ ലിവിംങ് ഇൻ റിലേഷൻഷിപ്പിലൂടെ കടന്നു പോവുകയും ചെയ്ത ശേഷമായിരുന്നു പിന്നീടും വനിത വിവാഹിതയായത് .
ഇപ്പോൾ ഒരു ദുരന്ത വാർത്തയാണ് താര കുടുംബത്തിൽ നിന്നും പുറത്തുവരുന്നത് . വനിതയുടെ മൂന്നാം ഭർത്താവ് പോളിനെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന വാർത്തകളാണ് വ്യാപകമായി തമിഴ് മാധ്യമങ്ങൾ പുറത്തു വിടുന്നത്. നെഞ്ച് വേദന കലശലായതോടെ അദ്ദേഹത്തെ ചെന്നൈയിലെ രാമചന്ദ്രൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് എന്ന് പ്രമുഖ വിനോദ സൈറ്റായ പിങ്ക് വില്ല പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി .
കൂടാതെ ഈ വാർത്തയുടെ കൂടെ ഒരു സൂചന കൂടി അവർ നൽകി, നടി വനിത സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് രേഖപ്പെടുത്തിയിരുന്നു എനിക്ക് നിങ്ങളോട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്, പക്ഷേ എനിക്കതിന് കഴിയുന്നില്ല . ദൈവം മഹാനാണ് ദൈവത്തിൽ വിശ്വസിക്കൂ… .. ജീവിതം പലപ്പോഴും കഠിനമായി പോകുന്നു,, അതിനെ നേരിടുക മാത്രമേ ചെയ്യാനുള്ളൂ എന്നായിരുന്നു വനിത കുറിച്ചത്. ആശുപത്രിയിലായ ഭർത്താവിനെ സൂചിപ്പിക്കുന്നതാണ് ഈ പോസ്റ്റെന്നാണ് ആരാധകർ പറയുന്നത്.
Post Your Comments