മലയാള സിനിമയിൽ ഇത് താരപുത്രന്മാരുടെ കൂടി കാലമാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയമാണ് പ്രണവ് മോഹൻലാലിന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന പുതിയ പ്രോജക്ട് .കൊറോണ കാരണം നീണ്ടുപോയ കൊവിഡിന് തൊട്ടുമുൻപ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ നിർമാതാവ് എന്ന നിലയിൽ കൂടി വരവറിയിച്ച് ദുൽഖറിന്റെ അടുത്ത പുറത്തിറങ്ങാനുള്ള ചിത്രം പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ കഥ പറയുന്ന ‘കുറുപ്പ്’ആണ്.
കൂടാതെ ആടുജീവിതം ഉള്‍പ്പെടെ കൈനിറയെ പ്രോജക്ടുകളാണ് പൃഥ്വിരാജിന് ചെയ്ത് തീര്‍ക്കാനുള്ളത്. ബാക്ക് പാക്ക്’, ‘ജാക്ക് ആന്റ് ജില്’ തുടങ്ങിയ ചിത്രങ്ങളാണ് കാളിദാസ് ജയറാമിന്റെ പുറത്തുവരാനിരിക്കുന്ന ചിത്രങ്ങൾ. എന്നാൽ കോവിഡ് കാലത്ത് ഒരു താരപുത്രനെ മാത്രം തേടി വന്നത് സാക്ഷാൽ നെറ്റ്ഫ്ലിക്സ് ആണ്. സിനിമാ നിർമാണത്തിലും കൂടാതെ ടെലിഫിലിം നിർമാണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിർമ്മിക്കുന്ന നെറ്റ്ഫ്ലിക്സ്സിന്റെ ആദ്യമായി അഭിനയിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ് അങ്ങനെ നമ്മുടെ മലയാള സിനിമയിലെ ഒരു താരപുത്രന്.
ആമസോണിന് വേണ്ടി ഇദ്ദേഹം ഒരു സിനിമയിൽ അഭിനയിച്ചിരുന്നു അച്ഛന് ഒപ്പമായിരുന്നു ആമസോൺ ചിത്രത്തിൽ അഭിനയം, അത് മറ്റാരുമല്ല മലയാളികളുടെ പ്രിയപ്പെട്ട താരം കാളിദാസ് ജയറാമിനെയാണ് പ്രോജക്ട് തേടിയെത്തിയിരിക്കുന്നത്. ഞാനും കണ്ണനും കൂടി ആമസോൺ വേണ്ടി ഒരു സിനിമ ചെയ്തു ,ഉർവശിയും ഞാനുമാണ് അതിഥി വേഷത്തിൽ എത്തിയത് . കണ്ണനും കല്യാണിയുമാണ് നായകനും നായികയുമായത്.
ഇറുതി സുട്ര്, സൂരറൈ പോട്ര് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സുധ കൊങ്ങരയാണ് സംവിധാനം ചെയ്തത്.’ ജയറാം പറഞ്ഞു. ‘സുധാമാം നെറ്റ് ഫ്ലിക്സിന് വേണ്ടി ചെയ്ത സിനിമയിലും ഞാന്‍ അഭിനയിച്ചു. സെപ്തംബറില്‍ റിലീസാകും.’ നെറ്റ്ഫ്ലിക്സ് അമേരിക്കയിൽ നിന്ന് നേരിട്ട് നിർമ്മിക്കുന്ന സിനിമയിൽ അങ്ങനെ ആദ്യമായി അഭിനയിക്കാൻ ഭാഗ്യം കിട്ടിയിരിക്കുന്നത് കണ്ണനാണ് എന്ന് അഭിമാനത്തോടെ ജയറാം പറഞ്ഞു.
Post Your Comments