ആദ്യ ചിത്രം മഞ്ഞിൽവിരിഞ്ഞപൂക്കൾ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് മോഹൻലാൽ, ഡിഗ്രി കഴിഞ്ഞാൽ പിന്നീട് എന്താണ് എന്ന് ചിന്തിച്ചു നടക്കുമ്പോൾ മനസ്സിൽ സിനിമക്ക് വലിയ സ്ഥാനമുണ്ടായിരുന്നോ എന്ന് വ്യക്തമല്ല , സിനിമയാണ് ലക്ഷ്യം എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നോ എന്നും അറിയില്ല .
ആ നാളുകളിലാണ് എന്റെ സുഹൃത്തായ സുരേഷിന്റെ കണ്ണിൽ ഒരു പത്ര പരസ്യം ഉടക്കുന്നത്, അവൻ പത്രപരസ്യം ഉറക്കെ വായിച്ചു.. നവോദയയുടെ പുതിയ ചിത്രത്തിലേയ്ക്ക് പുതുമുഖങ്ങളെ ക്ഷണിക്കുന്നു എന്നതായിരുന്നു പരസ്യം. സുഹൃത്തുക്കൾ എഴുതി തയ്യാറാക്കിയ അപേക്ഷ അടുത്തദിവസം പോസ്റ്റ് ഓഫീസിൽ കൊണ്ടുചെന്നു, പക്ഷേ ചില്ലറ വേണമെന്നു ജീവനക്കാരൻ പറഞ്ഞു അതിനാൽ ആ കത്ത് അയക്കാതെ സുഹൃത്ത് സുരേഷിന്റെ വീട്ടിൽ ഏൽപ്പിച്ചു മടങ്ങി. പിന്നീട് സുരേഷിൻറെ അമ്മയാണ് ആ കത്ത് അയാളെ കൊണ്ട് അയച്ചത്.
രണ്ടാം നാൾ ആലപ്പുഴയിൽ നവോദയ ഓഫീസിൽ എത്താനുള്ള ടെലിഗ്രാം കിട്ടി, എന്നെപ്പോലെ ഒരുപാട് പേര് അവിടെയെത്തിയിരുന്നു . അഭിനയിച്ചു കാണിക്കാൻ ഉള്ള ഒരു ഭാഗം എനിക്ക് ഫാസിൽ പറഞ്ഞു തരുകയായിരുന്നു. ‘ഹാലോ പ്രേം, പ്രേം കൃഷ്ണൻ ,ഐ ആം നരേന്ദ്രൻ ആൻഡ് ദിസ് ഈസ് മിസ്സിസ് പ്രഭാ നരേന്ദ്രൻ’ എന്നുള്ളതായിരിക്കുന്നു ആ ഡയലോഗ്. ഞാൻ ഇന്നും വിശ്വസിക്കുന്നത് മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലനെ കണ്ടുപിടിക്കാൻ ഫാസിലിനും ജിജോയ്ക്കും തെറ്റ് പറ്റിയിട്ടില്ല എന്നാണ്. കൂടാതെ ജഡ്ജസായിരുന്നു മറ്റെല്ലാവരും രണ്ടും മൂന്നും മാർക്ക് എനിക്കിട്ടപ്പോൾ ജിജോയും ഫാസിലും എനിക്ക് തന്നത് 90, 95 എന്നീ മാർക്കുകളാണ് എന്നതും ശ്രദ്ധേയമായിരുന്നു.
ഇന്ന് നരേന്ദ്രൻ എന്നെ കൊണ്ട്പോയ ദൂരങ്ങൾ എത്രയാണെന്ന് എനിക്ക് അറിയില്ല. 40 കൊല്ലം കടന്നുപോയിട്ടും നരേന്ദ്രനോട് എനിക്കൊരു പ്രത്യേക ഇഷ്ടമുണ്ട്. വലിയ മോഹങ്ങളൊന്നുമില്ലാതെ സിനിമയുടെ പടവുകളുടെ താഴ നിന്ന എന്നെ ഉയരങ്ങളിലേക്ക് പിടിച്ചു കയറ്റിയത് നരേന്ദ്രനാണ്. ഒരു വിസ്മയമായി നരേന്ദ്രൻ ഇന്നും എന്റെ മുന്നിലുണ്ട്. സിനിമയിൽ തന്നെ നീ നിലനിൽക്കും എന്ന വരം പോലെയായിരുന്നു എനിക്ക് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’. അതിനുശേഷം എത്ര ശ്രമിച്ചിട്ടും എനിക്ക് എന്റെ വീട്ടിലേക്ക് പഴയ ലാലുവായി തിരികെ വരാൻ കഴിഞ്ഞിട്ടില്ല എന്നതാണ്സത്യം.
Post Your Comments