GeneralKollywoodLatest News

ദിവസം ചെല്ലുംന്തോറും അദ്ദേഹത്തിന്റെ ശക്തി കൂടി വരികയാണ്, വിവാദ ആള്‍ദൈവം നിത്യാനന്ദയെ പ്രകീര്‍ത്തിച്ച്‌ നടി മീര മിഥുന്‍

നിത്യാനന്ദ ഇപ്പോള്‍ ഇന്ത്യ വിട്ട് ഇക്വറോഡില്‍ ദ്വീപ് വാങ്ങി സ്വന്തം 'രാജ്യം' സ്ഥാപിച്ചെന്നും അവിടെ സ്വന്തമായി പാസ്‌പോര്‍ട്ടും മന്ത്രിസഭയും ഉണ്ടെന്നുമാണ് വാര്‍ത്തകള്‍.

വീണ്ടും വിവാദങ്ങളില്‍ നിറഞ്ഞ് നടിയും മോഡലുമായ മീര മിഥുന്‍. പീഡന ആരോപണങ്ങളില്‍ നിറഞ്ഞു നിന്ന വിവാദ ആള്‍ദൈവം നിത്യാനന്ദയെ പ്രകീര്‍ത്തിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് താരം. ദിവസം കഴിയുംതോറും നിത്യാനന്ദയുടെ ശക്തി കൂടി വരികയാണ് എന്ന് മീര ട്വിറ്ററിലൂടെ പറഞ്ഞു

“എല്ലാവരും അദ്ദേഹത്തെ കളിയാക്കി, അപമാനിച്ചു, എല്ലാവരും കൂടി അദ്ദേഹത്തെ ഓടിച്ചു, മാധ്യമങ്ങള്‍ വരെ അദ്ദേഹത്തിനെതിരാണ്. പക്ഷേ ഇന്ന് അദ്ദേഹം പുതിയ രാജ്യം തന്നെ സൃഷ്ടിച്ചിരിക്കുന്നു. ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ ശക്തി കൂടുന്നു. കൈലാസം സന്ദര്‍ശിക്കാന്‍ ആഗ്രഹം തോന്നുന്നു. ഒരുപാട് സ്‌നേഹം” എന്നാണ് മീരയുടെ ട്വീറ്റ്.

നിത്യാനന്ദ ഇപ്പോള്‍ ഇന്ത്യ വിട്ട് ഇക്വറോഡില്‍ ദ്വീപ് വാങ്ങി സ്വന്തം ‘രാജ്യം’ സ്ഥാപിച്ചെന്നും അവിടെ സ്വന്തമായി പാസ്‌പോര്‍ട്ടും മന്ത്രിസഭയും ഉണ്ടെന്നുമാണ് വാര്‍ത്തകള്‍. ‘കൈലാസ’ എന്നാണ് ഈ രാജ്യത്തെ നിത്യാനന്ദ വിളിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button