CinemaGeneralNEWS

പൃഥ്വിരാജ് പാകമായിട്ടില്ല, മമ്മൂട്ടി ചെയ്യേണ്ട റോള്‍ പൃഥ്വിക്ക് നല്‍കി : സംവിധാനം ചെയ്ത സിനിമയെ കുറ്റപ്പെടുത്തിയതിനെക്കുറിച്ച് പ്രമുഖ സംവിധായകന്‍

പക്ഷേ പൃഥ്വിരാജിന്റെ കാര്യത്തില്‍ ഞാന്‍ വളരെ കോണ്‍ഫിഡന്റ് ആയിരുന്നു

കുടുംബ സിനിമകള്‍ക്ക് പുറമേ മികച്ച ആക്ഷന്‍ സിനിമകളും പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് വിനയന്‍. പൃഥ്വിരാജിനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്തു 2004-ല്‍ പുറത്തിറങ്ങിയ ‘സത്യം’ ആവറേജ് വിജയം നേടിയ സിനിമയായിരുന്നു. ആ സിനിമ ചെയ്തപ്പോള്‍ താന്‍ കേട്ട പ്രധാന വിമര്‍ശനങ്ങളില്‍ ഒന്ന് അത്ര പ്രായമില്ലാത്ത പൃഥ്വിരാജിനെ പിടിച്ച് അങ്ങനെയൊരു റോളില്‍ അഭിനയിപ്പിച്ചതായിരുന്നുവെന്ന് വിനയന്‍ പറയുന്നു. പക്ഷേ പൃഥ്വിരാജിന്റെ കാര്യത്തില്‍ താന്‍ കോണ്‍ഫിഡന്റ് ആയിരുന്നുവെന്നും മീരയുടെ ദുഃഖവും  മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയില്‍ ഒരു സാധരണക്കാരനായി പൃഥ്വിരാജ് അഭിനയിച്ചെങ്കിലും പൗരുഷമുള്ള ഒരു പോലീസ് വേഷം ചെയ്യാന്‍ പൃഥ്വിരാജിന്   കഴിയുമായിരുന്നുവെന്ന് താന്‍ താന്‍ വിശ്വസിച്ചിരുന്നുവെന്നും വിനയന്‍ പറയുന്നു.

“സത്യം ചെയ്തു കഴിഞ്ഞു അത് തിയേറ്ററില്‍ റിലീസ് ആയപ്പോള്‍ ഞാന്‍ കേട്ട പ്രധാന വിമര്‍ശനങ്ങളില്‍ ഒന്ന് അതില്‍ പൃഥ്വിരാജ് എന്ന നടനെ കാസ്റ്റ് ചെയ്തതായിരുന്നു. അത്രയും പക്വതയില്ലാത്ത പൃഥ്വിരാജിന് ആ കഥാപാത്രം ചേരുന്നില്ലെന്നും മമ്മൂട്ടി ചെയ്യേണ്ട വേഷമായിരുന്നുവെന്നും അഭിപ്രായമുണ്ടായിരുന്നു, പക്ഷേ പൃഥ്വിരാജിന്റെ കാര്യത്തില്‍ ഞാന്‍ വളരെ കോണ്‍ഫിഡന്റ് ആയിരുന്നു. എന്റെ ‘മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ തന്നെ എനിക്ക് മനസിലായി പൃഥ്വിരാജ് എന്ന നടന് ആക്ഷന്‍ വേഷങ്ങളും ചേരുമെന്ന്. പൃഥ്വിരാജ് ചെയ്ത ആദ്യ ആക്ഷന്‍ സിനിമയായിരുന്നു സത്യം”. വിനയന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button