
അച്ഛനില്‍ നിന്നും ജീവന് ഭീഷണി നേരിടുന്നതായി യുവനടി. ടെലിവിഷന്‍ രംഗത്ത് സജീവമായ തൃപ്തി ശങ്കധര് ആണ് പിതാവിൽ നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നു പറഞ്ഞ് രംഗത്ത് എത്തിയത്.
പിതാവ് രാം രത്തൻ ശങ്കർ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി 19കാരിയായ നടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. അവർ ബറേലി പോലീസിൽ നിന്ന് സംരക്ഷണം തേടിയിട്ടുണ്ട്.
വീഡിയോ ക്ലിപ്പിൽ, തന്റെ മുടിയിഴകളാൽ വലിച്ചിഴച്ചതായും തല്ലിച്ചതച്ചതായും പറഞ്ഞ താരം മുംബൈയിൽ പോയപ്പോൾ നൽകിയ പണം തിരികെ നൽകാൻ പിതാവ് ആവശ്യപ്പെടുകയാണെന്നും ആരോപിച്ചു.
Post Your Comments