വെറുതെയല്ല ഞങ്ങളുടെ മാവേലിക്കര ഒരിക്കലും നന്നാവാത്ത ഒരു സ്ഥലം ആയിപ്പോയത്, നടി ശ്രിയ രമേശ് കടകളുടെ അനധികൃത നിർമാണത്തിനിടയിൽ കുടുങ്ങിപ്പോയ ദിശാസൂചിക ബോർഡിന്റെ ചിത്രം പങ്കുവച്ച് കുറിച്ച വാക്കുകളാണിത്.
താരത്തിന്റെ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് വൈറലായത്, മാവേലിക്കര മിച്ചൽ ജംഗ്ഷന് തെക്കുവശത്തുള്ള റോഡരികിലാണ് ഈ ബോർഡ് സ്ഥാപിച്ചിരിക്കുന്നത് ,കായംകുളം ,ചെങ്ങന്നൂർ, മാന്നാർ എന്നിവിടങ്ങളിലേക്കുള്ള വിവരങ്ങൾ നൽകുന്ന സൂചന ബോർഡ് കാണാൻ വയ്യാത്ത രീതിയിൽ ആയിരുന്നു കടകളുടെ അനധികൃത നിർമ്മാണം . ശ്രിയയുടെ പരാതിയിൻമേൽ മാവേലിക്കര പോലീസ് സ്ഥലത്തെത്തി വേണ്ട നടപടികൾ കൈക്കൊള്ളുകയായിരുന്നു.
ദാ ….’ഇതാ നമ്മുടെ മാവേലിക്കര പോലീസ് …ഇതാവണം നമ്മുടെ പൊലീസ്’, ദിശാസൂചക ബോര്‍ഡിന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് ശ്രീയ കുറിച്ചു. പൊലീസിന്റെ പെട്ടന്നുള്ള നടപടിയില്‍ പ്രശംസനീയമാണെന്നും നടി വ്യക്തമാക്കി.
Post Your Comments