CinemaGeneralLatest NewsNEWS

സെക്രട്ടറിയേറ്റിലെ തീപിടുത്തം, രൂക്ഷ വിമർശനവുമായി നടൻ കൃഷ്ണകുമാർ; മനുഷ്യ ബോംബ് പൊട്ടിയപ്പോള്‍ രാജീവ് ഗാന്ധിയും മറ്റനേകം പേരും മരണപെട്ടു. ഒപ്പം ഫോട്ടോഗ്രഫറും, ആ ക്യാമറ മാത്രം ഒരു കേടു പാടും കൂടാതെ അവിടെ കിടന്നു..പ്രകൃതി അങ്ങിനെ ആണ്. ഒരു തെളിവ് ബാക്കി വെക്കും; നടന്റെ കുറിപ്പിന് വൻ ജനപിന്തുണ; ഏറ്റെടുത്ത് ആരാധകർ

മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ട് നമുക്ക് ഭാരതത്തിൽ.. അവർ അന്വേഷണം തുടങ്ങുന്നത് കത്തിയതിൽ നിന്നല്ല.

ഇന്നലെ സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തം ഉണ്ടായതിനു പിന്നാലെ ദുരൂഹത ഏറുകയാണ്. സര്‍ക്കാരിന്റെ അറിവോടുകൂടിയുള്ള കത്തിക്കലാണ് നടന്നിരിക്കുന്നത് എന്നാണ് പൊതുവെയുള്ള ആരോപണം പുറത്ത് വരുന്നത്.

പക്ഷേ , എത്ര കത്തി ചാമ്പലായാലും ഒരു തെളിവു ബാക്കിയുണ്ടാകുമെന്ന് നടന്‍ കൃഷ്ണകുമാര്‍. സെക്രട്ടേറിയറ്റില്‍ നടന്ന തീപിടുത്തത്തെക്കുറിച്ച്‌ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിലാണ് താരത്തിന്റെ വിമര്‍ശനം. വൻജനപിന്തുണയാണ് താരത്തിന്റെ കുറിപ്പിന് ലഭിയ്ക്കുന്നത്.

കമന്റുകളും ലൈക്കുകളും ഷെയറുകളുമായി ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട നടന്റെ കുറിപ്പ് ഏറ്റെടുത്ത് കഴിഞ്ഞു, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് നിമിഷ നേരങ്ങൾക്കുള്ളിലാണ് താരത്തിന്റെ പോസ്റ്റ് വൈറലായത്.

കൃഷ്ണകുമാറിന്റെ കുറിപ്പ് വായിക്കാം…………..

മുൻ പ്രധാനമന്തി രാജീവ് ഗാന്ധിയുടെ കൊലപാതകം ഒരു “well planned murder” ആയിരുന്നു.. കൊലപാതകം നേരിൽ കാണാൻ, കൊല്ലാൻ അയച്ചവർ ഒരു ഫോട്ടോഗ്രാഫറെയും ഏർപ്പാടാക്കി. മനുഷ്യ ബോംബ് പൊട്ടിയപ്പോൾ രാജീവ് ഗാന്ധിയും മറ്റനേകം പേരും മരണപെട്ടു.

ഒപ്പം ഫോട്ടോഗ്രഫറും.. എല്ലാം നശിച്ചെങ്കിലും ആ ക്യാമറ മാത്രം ഒരു കേടു പാടും കൂടാതെ അവിടെ കിടന്നു.. അതായിരുന്നു രാജീവ് വധകേസിലെ പ്രധാന തെളിവും, വഴിതിരുവും ഉണ്ടാക്കിയത്.

പ്രകൃതി അങ്ങിനെ ആണ്. ഒരു തെളിവ് ബാക്കി വെക്കും. എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും..

മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ട് നമുക്ക് ഭാരതത്തിൽ.. അവർ അന്വേഷണം തുടങ്ങുന്നത് കത്തിയതിൽ നിന്നല്ല.. കത്താതെ കിടക്കുന്ന, പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവിൽ നിന്നാണ്..


അവിടെയാണ് ദൈവം അല്ലെങ്കിൽ പ്രകൃതി ഫോമിൽ ആകുന്നതു.. അന്നും എന്നും നാളെയും അതുണ്ടാകും..

shortlink

Related Articles

Post Your Comments


Back to top button