CinemaGeneralLatest NewsNEWS

മറ്റുള്ളവരിട്ടാൽ ആഹാ..ഞാനിട്ടാൽ ഏഹേ..ഇതെന്ത് നീതി? വണ്ണമുള്ളവരെ ആർക്കും ഇഷ്ടമല്ല; വേദന തുറന്ന് പറഞ്ഞ് പ്രശസ്ത മോഡൽ

അതേ വസ്ത്രം ഇപ്പോൾ നിരവധി മെലിഞ്ഞ ആളുകൾ ധരിച്ച് ടിക് ടോക്കിലും മറ്റും സൂപ്പർസ്റ്റാറുകൾ ആകുന്നു

ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന ബോഡി ഷെയ്മിങ്ങിനെതിരെ എതിരെ ആഞ്ഞടിച്ച് പ്ലസ് മോഡലും പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റുമായ ടെസ്റ്റ ഹോളിഡേ . വണ്ണം ഉള്ളവരോട് സമൂഹത്തിനാകെ വെറുപ്പാണ് എന്നാണ് താരം വേദനയോടെ പറയുന്നത് .

തനിക്കുണ്ടായ പല മോശം അനുഭവം ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ പരാമർശം . ഗ്രാമി പുരസ്കാര വേദിയിൽ ഹോളിഡേ ധരിച്ച വസ്ത്രം മോശമാണെന്ന് വിമർശനം ഉയർന്നിരുന്നു , എന്നാൽ അതേ വസ്ത്രം മെലിഞ്ഞവർ ധരിക്കുമ്പോൾ പ്രശംസകൾ ഏറ്റുവാങ്ങി എന്നാണ് ടെസ്റ്റ ഹോളിഡേ സോഷ്യൽ മീഡിയയിലൂടെ വേദനയോടെ പറയുന്നത്.

ജനുവരിയിൽ ഗ്രാമിയിൽ ഞാൻ ധരിച്ച വസ്ത്രത്തിന്റെ പേരിൽ മോശം വസ്ത്രങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയ അതേ വസ്ത്രം ഇപ്പോൾ നിരവധി മെലിഞ്ഞ ആളുകൾ ധരിച്ച് ടിക് ടോക്കിലും മറ്റും സൂപ്പർസ്റ്റാറുകൾ ആകുന്നു, എല്ലാവരും ശ്രദ്ധിക്കപ്പെടുന്നു.

വളരെ ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ സമൂഹത്തിനാകെ വണ്ണം ഉള്ള ആളുകളെ വെറുപ്പാണ് പ്രത്യേകിച്ച് ഞങ്ങൾ എന്തിലെങ്കിലും വിജയിച്ചാൽ എന്നാണ് ഹോളിഡേ കുറിച്ചത് .

നിരവധിപേരാണ് താരത്തിന് പിന്തുണയേകി രംഗത്തെത്തിയത് പക്ഷേ, അവാർഡ് നൈറ്റിൽ പിക്നിക്കിനു‍ പോകുമ്പോൾ ഇടുന്ന വസ്ത്രം ധരിച്ച് കൊണ്ടാണ് പരിഹസിക്കപ്പെട്ടത് എന്നാണ് ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്.

shortlink

Post Your Comments


Back to top button