പ്രശസ്ത ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങളുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി വീണ്ടും രംഗത്ത് .
സുശാന്തിന്റെ ഉള്ളിൽ വിഷാംശം ചെന്ന് കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലേക്ക് മാറുന്നതുവരെ പോസ്റ്റുമോർട്ടം മനപ്പൂർവ്വം താമസിപ്പിച്ചു എന്നാണ് അദ്ദേഹം ആരോപിക്കുന്നത് .
പോസ്റ്റുമോർട്ടം മനപൂർവ്വം വൈകിപ്പിച്ചവരെയും പിടികൂടണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു, പോസ്റ്റുമോർട്ടം താമസിപ്പിച്ചതിനാൽ വയറ്റിൽ ചെന്ന വിഷം തിരിച്ചറിയാൻ കഴിയാത്തവിധത്തിൽ അലിഞ്ഞുചേർന്നുവെന്നും സ്വാമി പറഞ്ഞു.
കൂടാതെ ആദ്യം മുതൽ തന്നെ സുശാന്തിന്റെ മരണം കൊലപാതകമാണെന്നും അതൊരു ആത്മഹത്യഅല്ല എന്നും പ്രസ്താവന നടത്തിയ ആളാണ് സുബ്രഹ്മണ്യൻ സ്വാമി . സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്ന ആദ്യ രാഷ്ട്രീയ നേതാവും സുബ്രഹ്മണ്യൻ സ്വാമിയാണ്.
സുശാന്ത് മരണത്തിൽ അന്വേഷണം തുടങ്ങിയിരിക്കുന്ന സിബിഐ സുശാന്ത് സിംഗിന്റെ കാമുകിയായ റിയ ചക്രവർത്തി, സാമുവൽ മിറാൻഡ എന്നിവരെ ചോദ്യംചെയ്യും എന്നാണ് റിപ്പോർട്ടുകൾ.
Post Your Comments