തന്നെ തമിഴിലേക്ക് വരാനായി ഒരു കാലത്ത് കമല്‍ഹാസന്‍ ഒരുപാട് നിര്‍ബന്ധിച്ചുവെന്നും വേണ്ടി വന്നാല്‍ തന്റെ പിഎ ആയിട്ടോ സെക്രട്ടറിയായിട്ടോ നില്‍ക്കാമെന്ന് കമല്‍ഹാസന്‍ അന്ന് തമാശ രൂപേണ പറഞ്ഞതായി നെടുമുടി വേണു പറയുന്നു മലയാളത്തില്‍ ചെയ്യുന്ന സിനിമകള്‍ അവസാനിപ്പിച്ച് തമിഴില്‍ ഒന്നേ എന്ന് തുടങ്ങാമെന്നും മലയാളത്തില്‍ താന്‍ ഇനി എന്ത് ചെയ്തിട്ടും കാര്യമില്ലെന്ന് കമല്‍ഹാസന്‍ തന്നെ തമിഴിലേക്ക് ക്ഷണിച്ചു കൊണ്ട് പറഞ്ഞതായി നെടുമുടി വേണു പറയുന്നു.
നെടുമുടി വേണുവിന്റെ വാക്കുകള്‍
‘കമല്‍ഹാസന്‍ പറഞ്ഞത്, “നിങ്ങള്‍ ഇനി മലയാളത്തില്‍ അഭിനയിച്ചിട്ടു ഒരു കാര്യവുമില്ല. നിങ്ങള്‍ ഇനി എന്ത് കാണിച്ചിട്ടും മലയാളിയെ വിസ്മയിപ്പിക്കാന്‍ കഴിയില്ല. കാരണം നിങ്ങള്‍ മലയാളി പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ കഴിഞ്ഞത് മാക്സിമം ചെയ്തു കഴിഞ്ഞു. അത് കൊണ്ട് തമിഴിലേക്ക് വരിക. ഞാന്‍ നിങ്ങളുടെ സെക്രട്ടറിയായിട്ടോ, പിഎ ആയിട്ടോ നില്‍ക്കാം. ഇവിടെ വന്നാല്‍ നമുക്ക് ഒന്നേ എന്ന് തുടങ്ങാം”. തമിഴില്‍ എപ്പോഴും ഹീറോയുടെ അപ്പ വേഷത്തിലാണ് കൂടുതലും എന്നെ വിളിക്കുക. തുടരെ തുടരെ അങ്ങനെ വന്നപ്പോള്‍ കുറെ സിനിമകള്‍ വേണ്ടെന്നുവെച്ചു. ശങ്കര്‍- കമല്‍ഹാസന്‍ ടീമിന്റെ ‘ഇന്ത്യന്‍’ എന്ന സിനിമയില്‍ കമല്‍ഹാസന്‍ നിര്‍ദ്ദേശിച്ചിട്ടാണ് എനിക്ക് വേറിട്ട ഒരു കഥാപാത്രം തമിഴില്‍ ലഭിച്ചത്’. നെടുമുടി വേണു പറയുന്നു. . .
Post Your Comments