തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെയും വിഖ്നേശ് ശിവന്റെയും വിവാഹവാർത്തകൾ എന്നും ഗോസിപ്പുകോളങ്ങളിൽ നിറയാറുണ്ട് .എന്നാൽ ഈ വർഷം തന്നെ ഇരുവരും വിവാഹിതരാകുന്നെന്ന് റിപ്പോർട്ടുകളും അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു .
എന്നാൽ ഇത്തരം റിപ്പോർട്ടുകളൊടൊന്നും ഔദ്യോഗികമായി ഇരു താരങ്ങളും പ്രതികരിച്ചിരുന്നില്ല, ഇപ്പോൾ ആദ്യമായി വിവാഹ വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് നയൻസിന്റെ കാമുകൻ വിഘ്നേശ് ശിവൻ.
തങ്ങളുടെ പ്രണയകാലം മടുത്താൽ ഉടൻതന്നെ തങ്ങൾ വിവാഹിതരാകും എന്നാണ് തമാശ രൂപേണ വിഖ്നേശ് മറുപടി നൽകിയിരിക്കുന്നത് . പ്രൊഫഷണലായി പലകാര്യങ്ങളും ഇനിയും ചെയ്തുതീർക്കാൻ ഉണ്ടെന്നും കൂടാതെ ഇപ്പോഴത്തെ ജീവിതത്തിൽ വളരെ സന്തോഷം ആണെന്നും വിഖ്നേശ് .
ഇപ്പോൾ ഇങ്ങനെ തന്നെ കാര്യങ്ങൾ മുന്നോട്ടു പോകട്ടെ എന്നും താരം കൂട്ടിച്ചേർത്തു. പല മാധ്യമങ്ങളിലും വന്ന ഗോസിപ്പ് കഥകൾ പ്രകാരം ഏകദേശം 22 തവണയെങ്കിലും തങ്ങൾ ഇതുവരെ വിവാഹിതരായി കഴിഞ്ഞുവെന്നും വിഖ്നേശ് വ്യക്തമാക്കി . കോവിഡ് കാലവും നയൻതാരയും കാമുകനും ഒരുമിച്ചാണ് ചെലവിട്ടത്.
Post Your Comments