ഒട്ടനവധി ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി സ്റ്റെഫി ലിയോൺ , സംവിധായകൻ ലിയോൺ കെ തോമസിന്റെ ഭാര്യയാണ് സ്റ്റെഫി.
പലരും തന്നോട് തമാശയ്ക്കായി സണ്ണിലിയോണുമായി എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് ചോദിക്കാറുള്ളത് പതിവാണെന്നും താരം വ്യക്തമാക്കി .
ലിയോണും ഞാനും,, ഞങ്ങൾ പ്രണയിച്ചു വിവാഹം കഴിച്ചവരാണ് , ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഒരു മ്യൂസിക് ആൽബത്തിനു വേണ്ടി വർക്ക് ചെയ്യാൻ വിളിച്ചപ്പോഴാണ് ഞങ്ങൾ ഇരുവരും ആദ്യമായി കണ്ടത് .
അങ്ങനെ അധികം പ്രണയിച്ചു നടന്ന ജോഢികളല്ല ഞങ്ങൾ, പക്ഷേ നല്ല സ്നേഹം ഉണ്ടായിരുന്നു. രണ്ടു വീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോടെയാണ് ഞങ്ങളുടെ കല്യാണം കഴിഞ്ഞത് . ഞാൻ ജോസ് മോൻ എന്നാണ് ചേട്ടനെ വിളിക്കുക ജോസ് മോളു എന്ന് തിരിച്ചെന്നെയും വിളിക്കും.
ബോളിവുഡ് താരം സണ്ണി ലിയോണുമായി എനിക്ക് ബന്ധമുണ്ടോയെന്ന കുസൃതി നിറഞ്ഞ ചോദ്യങ്ങളെ താനിഷ്ട്ടപ്പെടുന്നുവെന്നും താരം വ്യക്തമാക്കി.
Post Your Comments