മലയാള സിനിമയില്‍ ഒരിക്കലും പുരുഷാധിപത്യം ഉണ്ടെന്ന് തോന്നിയിട്ടില്ലെന്ന് തുറന്നു പറയുകയാണ് മലയാളത്തിന്റെ അമ്മ നടി കവിയൂര്‍ പൊന്നമ്മ. തന്റെ അമ്മ സ്നേഹം മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവരില്‍ മാത്രമല്ല തങ്ങി നില്‍ക്കുന്നതെന്നും മലയാള സിനിമയില്‍ പുതു തലമുറയില്‍പ്പെട്ടവര്‍ക്കും ആ സ്നേഹം പകുത്തു നല്‍കാറുണ്ട് എന്ന് തുറന്നു പറയുകയാണ് കവിയൂര്‍ പൊന്നമ്മ.
‘സിനിമയില്‍ നായികമാര്‍ക്ക് വലിയ പ്രാധാന്യം ഒന്നും ഇല്ലല്ലോ. അങ്ങനെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമകള്‍ കുറവാണ്. നായിക വന്നാലും രണ്ട് പാട്ടും പാടി പോകുകയാണ് ചെയ്യുന്നത്. മലയാള സിനിമയില്‍ പുരുഷാധിപത്യം ഉണ്ടെന്ന് പറയില്ല. കാരണം ജനങ്ങള്‍ക്ക് അത് കാണാനാണ് ഇഷ്ടം. എന്ത് കൊണ്ട് ഒരു കാലത്ത് മലയാള സിനിമയില്‍ പുതിയ താരങ്ങള്‍ ഉണ്ടായില്ല. അന്ന് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കാണാനായിരുന്നു പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടം. പുതിയ ആളുകള്‍ ഇനിയും വരണം. എല്ലാവരും അഭിനയിച്ചു മുന്നോട്ടു വരട്ടെ. മമ്മൂട്ടി മോഹന്‍ലാലില്‍ മാത്രമല്ല എന്റെ അമ്മ സ്നേഹമുള്ളത്. ഇപ്പോഴത്തെ കുട്ടികളൊക്കെ എന്നെ പേരാണ് വിളിക്കുന്നത്. ഒരിക്കലും ബഹുമാനമില്ലാത്തത് കൊണ്ടല്ല അങ്ങനെ വിളിക്കുന്നത്. അവരുടെ സ്നേഹത്തിന്റെ പാരമ്യത കൊണ്ട് വിളിക്കുന്നതാണ്’. കവിയൂര്‍ പൊന്നമ്മ പറയുന്നു.
Post Your Comments