ബോളിവുഡ് താരം സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് ആവർത്തിച്ച് സുബ്രഹമണ്യൻ സ്വാമി. നടൻ പ്രശാന്തിനെ ദുരൂഹ മരണം നടന്ന കഴിഞ്ഞ ജൂൺ 14 ന് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഹരിമരുന്ന് മാഫിയ ഡീലർ സുശാന്തിനെ സന്ദർശിച്ചതായി സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റ് .
പ്രശാന്തിനെ മരണം കൊലപാതകമാണെന്ന് ഇപ്പോഴും ഞാൻ ഉറച്ചുവിശ്വസിക്കുന്നു , അതിന് പല കാരണങ്ങളുണ്ട് കഴുത്തിന് താഴത്ത് ഉള്ള പാട് ആത്മഹത്യ ചെയ്തപ്പോൾ സംഭവിച്ചതല്ല . സാഹചര്യത്തെളിവുകൾ കൊലപാതകത്തിലേക്ക് വിരൽചൂണ്ടുന്നു എന്നും സുബ്രഹ്മണ്യസ്വാമി നേരത്തെ മുതൽ തന്നെ ആരോപിച്ചിരുന്നു .
മരണം ആത്മഹത്യ ആയിരുന്നെങ്കിൽ കാലിന് താഴെയുള്ള മേശ മാറേണ്ടത് ആയിരുന്നുവെന്നും ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് സ്വാമി വ്യക്തമാക്കി . കൂടാതെ സുശാന്ത് സിംഗ് ലഹരിമരുന്നുകൾ ധാരാളമായി ഉപയോഗിച്ചിരുന്നതായി സഹായി നീരജ് സിംഗ് പോലീസിന് മൊഴി നൽകിയത് വിവാദമായിരുന്നു.
ലഹരിമരുന്നു മദ്യവും യഥേഷ്ടം ഉപയോഗിച്ചിരുന്നതായും ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം വീട്ടിൽ ഇതിനായി മാത്രം പാർട്ടി നടത്തിയിരുന്നതായും നീരജ് മൊഴിനൽകി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയ ആശുപത്രി മോർച്ചറിയിൽ അനധികൃതമായി പ്രവേശനം അനുവദിച്ചെന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നു .
മോർച്ചറിയിലേക്ക് കയറി റിയ സുശാന്തിന്റെ മൃതദേഹത്തോട് സന്ദർശിച്ച് ക്ഷമിക്കണം ബാബു എന്ന് പറഞ്ഞത് വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു കൂടാതെ അതെ ദിവസം തന്നെ സുഹൃത്തിന് ദുബായിൽ നിന്ന് ലഭിച്ച ഫോൺ കോളിനെ തുടർന്ന് ദുബായ് ബന്ധം അന്വേഷിക്കാൻ സിബിഐ തീരുമാനിച്ചിരുന്നു.
Post Your Comments