
മലയാളത്തില്‍ സിബിഐ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയുണ്ടായപ്പോള് മമ്മൂട്ടി എന്ന നടനും സൂപ്പര്‍ താര ലൈനിലേക്ക് ഉയര്‍ന്നു വന്നിരുന്നു. അമാനുഷിക കഥാപാത്രമല്ലെങ്കില്‍ കൂടി പ്രേക്ഷകര്‍ക്കിടയില്‍ ഒരു സൂപ്പര്‍ താര ഇമേജ് സൃഷ്ടിക്കാന്‍ കഴിയുന്ന കഥാപാത്രമായിരുന്നു സിബിഐ പരമ്പരകളില്‍ മമ്മൂട്ടി ചെയ്ത സേതുരാമയ്യര്‍. വാക്കിലും നോക്കിലും പ്രേക്ഷക മനസ്സിനെ അനുകരിക്കാന്‍ പഠിപ്പിച്ച ബുദ്ധിരാക്ഷസനായി മമ്മൂട്ടി സിബിഐയില്‍ കളം നിറഞ്ഞപ്പോള്‍ ആ സിനിമയുടെ അഞ്ചാം ഭാഗം ആലോചിക്കുന്നതിന്റെ തുടക്ക സമയത്ത് താന്‍ ചെയ്യാന്‍ ആലോച്ചിരുന്ന ഒരു കഥയെക്കുറിച്ചും കഥ പറഞ്ഞപ്പോള്‍ സംവിധായകര്‍ ഉള്പ്പടെയുള്ളവാര് പറഞ്ഞ അഭിപ്രായത്തെക്കുറിച്ചും തുറന്നു പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ എസ്എന്‍ സ്വാമി.
‘ഞാന്‍ നേരത്തെ ആലോചിച്ച സിബിഐ സിനിമയുടെ അഞ്ചാം ഭാഗത്തിന്റെ കഥ കേട്ടിട്ട് നിര്‍മ്മാതാവ് പറഞ്ഞു എനിക്ക് രണ്ടാമതൊന്ന് ആലോചിക്കണ്ട ഞാന്‍ റെഡിയാണെന്ന്. അത് പോലെ കെ മധു പറഞ്ഞു, ഞാന്‍ ഇത് വരെ കേട്ട സിബിഐ സിനിമയേക്കാളും എനിക്ക് വളരെ ഇഷ്ടപ്പെട്ട കഥയാണ് ഇതിന്റെതെന്ന്. ഇതിന്റെ ട്രീറ്റ്മെന്റ് ആണ് ഇഷ്ടപ്പെട്ടത്. ട്വിസ്റ്റും ടേണ്‍സും നന്നായിരിക്കുന്നു എന്ന് പറഞ്ഞു.മമ്മൂട്ടിയോട് ഞാന്‍ കഥ പറയില്ല എന്ന് പറഞ്ഞു അതെന്താ പറയാത്തത് എന്ന് ചോദിച്ചു, അപ്പോള്‍ പറഞ്ഞു ഈ കഥ എന്തായാലും തന്നോട് പറയുന്നില്ലെന്ന്’. എസ്.എന്‍ സ്വാമി പറയുന്നു.
Post Your Comments