വർഷങ്ങളായി ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനും കുടുംബവും ഗണേശ ചതുർത്ഥി ആഘോഷിക്കാറുണ്ട്, ഇത്തവണയും അതിന് യാതൊരു മാറ്റവും ഉണ്ടായില്ല , എന്നാൽ ഗണേശ പൂജയ്ക്കും പ്രാർത്ഥനയ്ക്കുശേഷം നെറ്റിയിൽ കുറിയുമായി താരം സോഷ്യൽ മീഡിയയിൽ ആശംസകളുമായി എത്തിയപ്പോൾ കാത്തിരുന്നത് പരിഹാസങ്ങളും കളിയാക്കലുകളുമാണ്.
ഇത്തരത്തിൽ മുസ്ലിമായ ഒരാൾ ഹിന്ദു ആഘോഷങ്ങളിൽ പങ്കുചേരുന്നു എന്ന് കാണിച്ചാണ് കുറെയധികം ആൾക്കാർ താരത്തിനെ ട്രോളാനും പരിഹസിക്കാനും മുന്നിട്ടിറങ്ങിയത്.
നെറ്റിയിലെ കുഞ്ഞു ചുവന്ന കുറിയെ ഹൈലൈറ്റ് ചെയ്തുകൊണ്ടുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവച്ചത്. പ്രാർത്ഥന കഴിഞ്ഞ് ഗണപതി നിങ്ങളെ ഗണേശചതുർത്ഥി ദിനത്തിൽ അനുഗ്രഹവും സന്തോഷവും നൽകട്ടെ എന്നാണ് താരം കുറിച്ചത് .
ഏതാനും മിനിറ്റുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഈ പോസ്റ്റിനു താഴെ താങ്കൾ മുസ്ലിമല്ലേ ഹിന്ദുവായി മതം മാറിയോ എന്ന് ചോദിച്ചു കൊണ്ടുള്ള താരത്തെ പരിഹസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് എത്തിയത് , എന്നാൽ ഇതോടൊപ്പം തന്നെ ഒട്ടേറെ പേർ അദ്ദേഹത്തെ അനുകൂലിക്കുകയും ചെയ്തു. എതിർക്കുന്നവരുടെ ഇരട്ടിയാണ് അദ്ദേഹത്തിന്റെ പ്രവൃത്തിയെ സോഷ്യൽ മീഡിയയിൽ അനുകൂലിക്കുന്നവർ.
അദ്ദേഹം എല്ലാ മതങ്ങളുടെയും ആഘോഷങ്ങളും ആഘോഷിക്കാറുണ്ടന്നും ചിലർ ഓർമ്മപ്പെടുത്തുന്നു. ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും തങ്ങളുടെ 3 മക്കളായ ആര്യൻ ,സുഹാന, അബ്റാം എന്നിവരെ എല്ലാ ആഘോഷങ്ങളിലും പങ്കെടുപ്പിക്കാറുണ്ട്.
Post Your Comments