GeneralLatest NewsMollywoodNEWS

ഓണ്‍ലൈന്‍ പഠനത്തിന്‍റെ മടുപ്പില്‍ എന്‍റെ മക്കള്‍ ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം: ആഗ്രഹം നിറവേറ്റി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍

സ്കൂൾ ഗേറ്റിനടുത്തെത്തി കുറച്ചു സമയം അകത്തേക്കു നോക്കി നിന്ന് അവർ തിരിച്ചു പോവാമെന്നു പുറഞ്ഞു

ഓണ്‍ലൈന്‍ പഠന കളരിയില്‍ കുട്ടികള്‍ ഹാപ്പി ആണെങ്കിലും സ്കൂളിലേക്ക് പോകാനായി കരഞ്ഞിരുന്ന അതേ കുട്ടികള്‍ക്ക് വീണ്ടും അവരുടെ വിദ്യാലയത്തിലേക്ക് മടങ്ങിയെത്തുവാന്‍ ഒരായിരം ആഗ്രഹമുണ്ടാകും. ഓണ വെക്കേഷനിലെ മനോഹാരിത മനസ്സില്‍ നിറച്ചുകൊണ്ട്  മതി മറന്നു ഉല്ലസിക്കാനായി അവര്‍ക്ക് ഈ വര്‍ഷം ഇല്ലാതെ പോയത് അറിവിന്റെയും, ആഘോഷത്തിന്റെയും വിദ്യാലയ കളമാണ്. ആ വിദ്യാലയത്തിന്റെ നടുമുറ്റങ്ങളില്‍ പിച്ചവയ്ക്കാന്‍ കഴിയാതെ ലക്ഷകണക്കിന് കുട്ടികള്‍ വീടുകളുടെ മതില്‍ക്കെട്ടില്‍ തളയ്ക്കപ്പെടുമ്പോള്‍ അവര്‍ക്കാദ്യമായി ഇല്ലാതാകുന്നതും അതാണ് ‘പരീക്ഷകളുടെ അന്ത്യത്തിന്റെ അവസാന വാക്കായ സ്കൂളടച്ച ഓണക്കാലം’. വിദ്യാലയം തുറക്കാതിരിക്കാന്‍ കൊതിക്കുകയും ഓണദിനങ്ങളുടെ എണ്ണം കൂടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു കൂട്ടം വികൃതി പ്രതിഭകള്‍ സ്കൂളിന്റെ ആവേശങ്ങളിലേക്കും അതിന്റെ ആനന്ദത്തിലേക്കും ചെന്നെത്താന്‍ കാത്തിരിക്കുമ്പോള്‍ തന്റെ മക്കളുടെ വ്യത്യസ്തമായ നൊസ്റ്റാള്‍ജിയ അനുഭവം  പകുത്ത് നല്‍കുകയാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍.

രഞ്ജിത്ത് ശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഇന്നത്തെ കറങ്ങലിനിടയിൽ കുട്ടികൾ അവരുടെ സ്കൂൾ കാണണമെന്നു പറഞ്ഞു. സ്കൂൾ ഗേറ്റിനടുത്തെത്തി കുറച്ചു സമയം അകത്തേക്കു നോക്കി നിന്ന് അവർ തിരിച്ചു പോവാമെന്നു പുറഞ്ഞു.പുതിയ കാലത്തിൻ്റെ നൊസ്റ്റാൾജിയ !

shortlink

Related Articles

Post Your Comments


Back to top button