CinemaGeneralMollywoodNEWS

മകന്‍റെ കല്യാണത്തിന് വിളിച്ചപ്പോള്‍ സത്യന്‍ അന്തിക്കാട് പറഞ്ഞ ആ വാക്കുകള്‍ എന്നും മനസ്സിലുണ്ടാകും: കൈതപ്രം ദാമോദരന്‍ നമ്പൂതിരി

പക്ഷേ നിങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ അന്തിക്കാട്ടേക്ക് വരണം

സിനിമയില്‍ നിലനില്‍ക്കുന്ന സ്നേഹ ബന്ധങ്ങളെക്കുറിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. തൃശൂര്‍കാരന്റെ മഹത്വം പറഞ്ഞു കൊണ്ടാണ് കൈത്രപം തന്റെ ഉറ്റ മിത്രങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്നത്. സത്യന്‍ അന്തിക്കാട് അദ്ദേഹത്തിന്റെ മകന്റെ കല്യാണത്തിന് വിളിച്ചപ്പോള്‍ തന്നോട് പറഞ്ഞ കാര്യം ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ലെന്നും മലയാളത്തിന്റെ അനുഗ്രഹീത സംഗീത സംവിധായകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറയുന്നു.

പണത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാത്ത ബന്ധങ്ങളാണ് ഏറ്റവും രസം. ലോഹിതദാസുമായി എനിക്ക് അങ്ങനെയൊരു ബന്ധമുണ്ടായിരുന്നു. അങ്ങനെയൊരു വ്യക്തിയെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. ആരോടും പരിഭവമില്ലത്ത സ്നേഹം മാത്രമുള്ള മനുഷ്യനായിരുന്നു അദ്ദേഹം. ഇപ്പോള്‍ ജയരാജിനെപോലെയുള്ളവര്‍ എന്റെ പ്രിയപ്പെട്ടവരാണ്. എന്റെ ആത്മാവിനോട് തൊട്ടടുത്ത് നില്‍ക്കുന്ന ചിലരുണ്ട്. അങ്ങനെയുള്ള കുറെ ആളുകള്‍ ഇപ്പോഴുമുണ്ട്.സത്യന്‍ അന്തിക്കാടും അത് പോലെയാണ് ഒരിക്കല്‍ അദ്ദേഹത്തിന്റെ മകന്റെ കല്യാണത്തിന് എന്നെ വിളിച്ചിട്ട് പറഞ്ഞു താങ്കള്‍ വരണ്ട, വരാന്‍ പറ്റില്ലെന്ന് എനിക്ക് അറിയാം. പക്ഷേ നിങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ അന്തിക്കാട്ടേക്ക് വരണം. എനിക്ക് ആ വര്‍ത്തമാനം ഭയങ്കര രസമായി തോന്നി. അത് തൃശൂര്‍കാരന്റെ ഒരു മഹത്വമാണ്. കൈതപ്രം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button