
ബോളിവുഡ് താര സുന്ദരി ശ്രീവിദ്യയുടെ മരണത്തിന് പിന്നാലെയാണ് മകള്‍ ജാന്‍വി കപൂര്‍ അഭിനയ രംഗത്തെയ്ക്ക് എത്തിയത്. എന്നാല്‍ ആദ്യ ചിത്രം മുതല്‍ താന്‍ രൂക്ഷമായ പരിഹാസത്തിനും വിമര്‍ശനത്തിനും ഇരയായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ജാന്‍വി. താരത്തിന്റെ ആദ്യ ചിത്രം ധഡക് റിലീസ് ചെയ്തപ്പോള്‍ അമ്മയുടെ മരണത്തെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ള ട്രോളുകള്പോലും നേരിട്ടെന്ന് ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു.
‘വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. എന്റെ ആദ്യ സിനിമ പുറത്തുവന്നപ്പോള്‍ ഇത് കാണാന്‍ നിന്റെ അമ്മ ഇല്ലാതിരുന്നത് നന്നായി എന്നു പല ട്രോളുകളും. തനിക്ക് കൂടുതല്‍ മികച്ചതാവാനുള്ള അവസരമായാണ് അത്തരം വിമര്‍ശനങ്ങളെ കണക്കാക്കുന്നത്.’ – ജാന്‍വി പറഞ്ഞു.
ശ്രീവിദ്യ മരിച്ച് മാസങ്ങള്‍ക്ക് ശേഷമായിരുന്നു ജാന്‍വിയുടെ ആദ്യ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. വിജയചിത്രങ്ങളിലൂടെ ബോളിവുഡിലെ പ്രമുഖ താരങ്ങളില്‍ ഒരാളായി മാറാന്‍ ജാന്‍വിയ്ക്ക് സാധിച്ചു.
Post Your Comments