
വിഡ്ഢി കഥാപാത്രങ്ങളിലൂടെയാണ് ജഗദീഷ് എന്ന നടന് പ്രേക്ഷകര്‍ക്കിടയില്‍ ജനകീയനായ കോമഡി താരമായത്. താന്‍ ചെയ്ത പൊട്ടന് ടൈപ്പ് റോളുകളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ജഗദീഷ്. കൊമേഴ്സ് അദ്ധ്യാപകനില്‍ നിന്ന് കോമഡി നടനിലേക്കുള്ള പ്രയാണം തന്നെ സംബന്ധിച്ച് സന്തോഷകരമായ കാര്യമായിരുന്നുവെന്ന് തുറന്നു പറയുകയാണ് ജഗദീഷ്. വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ ജഗദീഷ് കുളിമുറിയില്‍ എത്തി നോക്കുന്ന രംഗം കണ്ട് താന്‍ ഇനി ജഗദീഷിന്റെ സിനിമകള്‍ കാണില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരി തീരുമാനമെടുത്തതുമായി ബന്ധപ്പെട്ട ഒരു ടെലിവിഷന്‍ അഭിമുഖ പാരിപടിയിലെ ചോദ്യത്തിന് ജഗദീഷ് മറുപടി നല്കിയതിങ്ങനെ
‘പൊട്ടന് ടൈപ്പ് റോളുകള്‍ ചെയ്തത് ഒരു ഭാഗ്യമയിട്ടാണ് ഞാന്‍ കാണുന്നത്. ഞാനൊരു കൊമേഴ്സ് അദ്ധ്യാപകനാണ്. കൊമേഴ്സില്‍ നിന്ന് കോമഡിയിലേക്കുള്ള പ്രയാണം എന്നെ സംബന്ധിച്ച് സന്തോഷപ്രദമായിട്ടുള്ള ഒന്നാണ്. ‘വെള്ളാനകളുടെ നാട്’ എന്ന സിനിമയില്‍ കുളിമുറിയില്‍ ഒളിഞ്ഞു നോക്കുന്ന ഒരു രംഗമുണ്ട്. അത്തരം രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഞാന്‍ ഒരു അദ്ധ്യാപകന് ആണെന്ന ചിന്ത മാറ്റിവെച്ചിട്ടാണ് ചെയ്യുന്നത്. ഞാന്‍ ഒരിക്കലും ഒരു അശ്ലീലം അല്ലെങ്കില്‍ ഡബിള്‍ മീനിംഗ് വരുന്ന ഒരു ഡയലോഗ് ഒരു സിനിമയിലും പറഞ്ഞിട്ടില്ല. അത് ഒരു അദ്ധ്യാപകന് ആണെന്നുള്ള ഇമേജ് എന്റെയുള്ളില്‍ ഉള്ളത് കൊണ്ടാണ്’. ജഗദീഷ് പറയുന്നു.
Post Your Comments