GeneralLatest NewsMollywood

ഒരുകാലത്ത് മലയാളത്തിന്റെ ഹിറ്റ് സംവിധായകന്‍; അച്ഛന് പിന്നാലെ മകളും സിനിമയിലേയ്ക്ക്… !! സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ വിടവാങ്ങുമ്പോള്‍

ഹരിഹരൻ, ഐ.വി.ശശി, പി. ചന്ദ്രകുമാർ, രാജശേഖരൻ തുടങ്ങിയവർ എ.ബി.രാജിന്റെ ശിഷ്യരാണ്.

അറുപതിലേറെ മലയാള ചിത്രങ്ങൾ ഒരുക്കിയ സൂപ്പര്‍ ഹിറ്റ്‌ സംവിധായകന്‍ എ.ബി.രാജ് ഓര്‍മ്മയായി. അന്‍പതുകള്‍ മുതല്‍ സിനിമാ സംവിധാനരംഗത്ത് തന്റെ സാന്നിധ്യം ഉറപ്പിച്ച അതുല്യ പ്രതിഭ വിടവാങ്ങുകയാണ്. രാജ് ആന്റണി ഭാസ്കർ സിനിമയില്‍ അറിയപ്പെട്ടത് എ. ബി രാജ് എന്ന ചുരുക്കപ്പേരിലാണ്. ചെന്നൈ വിരുഗംപാക്കത്തെ മകളും നടിയുമായ ശരണ്യയുടെ വസതിയിൽ കഴിഞ്ഞ ദിവസം രാത്രി എട്ടോടെയായിരുന്നു അന്ത്യം.

ആലപ്പുഴ സ്വദേശി ഭാഗ്യനാഥ പിള്ളയുടെയും രാജമ്മയുടെയും മകനായി 1929ൽ മധുരയിലാണ് ജനിച്ചത്. 11 വർഷം ശ്രീലങ്കയിലായിരുന്നു. ഡേവിഡ് ലീനിന്റെ പ്രശസ്തമായ ‘ബ്രിജ് ഓൺ ദ് റിവർ ക്വായ്’ എന്ന സിനിമയിൽ സഹസംവിധായകനായിരുന്ന അദ്ദേഹം ഒട്ടേറെ സിംഹള ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

1951 മുതൽ 1986 വരെ സിനിമാരംഗത്തു സജീവമായിരുന്നു രാജ്. കളിയല്ല കല്യാണം’ ആണ് സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം. പ്രേംനസീർ നായകനായ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ തുടർന്നു സംവിധാനം ചെയ്തു.  മലയാളത്തില്‍ ത്രില്ലര്‍ ചിത്രമായ കണ്ണൂർ ഡീലക്സ്, ഡെയ്ഞ്ചർ ബിസ്കറ്റ്, എഴുതാത്ത കഥ, ലോട്ടറി ടിക്കറ്റ്, ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു, കഴുകൻ, ഇരുമ്പഴികൾ, സൂര്യവംശം, അഗ്നിശരം, അടിമച്ചങ്ങല, ഹണിമൂൺ, രഹസ്യരാത്രി, ഉല്ലാസയാത്ര, ടൂറിസ്റ്റ് ബംഗ്ലാവ്, ലൈറ്റ് ഹൗസ്, ആക്രോശം, താളം തെറ്റിയ താരാട്ട് ഉൾപ്പെടെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ എ.ബി.രാജ്  തമിഴ് ഡയറക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.  ചിരിക്കുടുക്കയുടെ തമിഴ് റീമേക്ക്, ശിവാജി ഗണേശനും ചന്ദ്രബാബുവും അഭിനയിച്ച തുള്ളിയോടും പുള്ളിമാനാണ് രാജിന്റെ തമിഴ് ചിത്രം.

ഹരിഹരൻ, ഐ.വി.ശശി, പി. ചന്ദ്രകുമാർ, രാജശേഖരൻ തുടങ്ങിയവർ എ.ബി.രാജിന്റെ ശിഷ്യരാണ്.

ഓര്‍മിക്കാന്‍ ഓമനിക്കാന്‍ ആണ് രാജിന്റെ അവസാന ചിത്രം. കുടുംബ ചിത്രങ്ങളും ആക്ഷന്‍ ചിത്രങ്ങളും ഒരേ പോലെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും ഹിറ്റായിരുന്നു. ടി.ഇ.വാസുദേവന്‍ നിര്‍മ്മിച്ച്‌ എ.ബി.രാജ് സംവിധാനം ചെയ്ത “എഴുതാത്ത കഥ” എന്ന ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി.

shortlink

Post Your Comments


Back to top button