ഒരുകാലത്ത് മലയാളത്തിന്റെ പ്രിയനായികയായി തിളങ്ങിയ താരമാണ് ആനി. 1993-ല്‍ ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത ‘അമ്മയാണേ സത്യം’ സിനിമയിലൂടെയാണ് ആനി അഭിനയരംഗത്തേക്ക് എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ആനിയുടെ സിനിമാപ്രവേശത്തെ കുറിച്ചു ബാലചന്ദ്ര മേനോന് തുറന്നു പറയുന്നു.
അഭിനയിക്കാന്‍ വേണ്ടി ആയിരുന്നില്ല ആനി ബാലചന്ദ്രമേനോന്റെ മുന്പില് ആദ്യം എത്തിയത്. ”ആനിയുടേത് തീര്‍ത്തും അവിചാരിതമായ സിനിമാപ്രവേശമായിരുന്നു. അഭിനയിക്കാന്‍ വേണ്ടിയല്ല തന്നെ അഭിമുഖം ചെയ്യാനാണ് ആനി എത്തിയത്. പിന്നീടാണ് അമ്മയാണേ സത്യത്തില്‍ ആനിയെ നായികയാക്കുന്നത്. അതിന് പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ട്” അദ്ദേഹം പറഞ്ഞു.
1996-ല്‍ സംവിധായകന് ഷാജി കൈലാസുമായുള്ള പ്രണയവിവാഹത്തോടെ അഭിനയത്തില്‍ നിന്നും പിന്മാറിയ ആനി കുക്കറി ഷോയുമായി മിനിസ്ക്രീനില്‍ സജീവമാണ്.
Post Your Comments