എട്ടാം വിവാഹ വാർഷികത്തില്‍ രസികന്‍ കുറിപ്പ് പങ്കുവച്ചു നടിയും അവതാരകയുമായ അശ്വതി ശ്രീകുമാര്‍. കോളജ് പഠനകാലത്താണ് ശ്രീകാന്തും അശ്വതിയും പ്രണയത്തിലായത്. നീണ്ട 10 വർഷത്തെ പ്രണയത്തെത്തുടർന്നായിരുന്നു വിവാഹം.തങ്ങൾ ഒന്നിച്ചുള്ള രണ്ടു കാലങ്ങളിലെ ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അശ്വതിയുടെ കുറിപ്പ്
7am Today
ഞാൻ : അതേ…നമ്മൾ ഇപ്പഴാണ് ആദ്യമായിട്ട് കണ്ടതെങ്കിൽ നമ്മക്ക് അന്നത്തെ പോലെ സ്നേഹം തോന്നുമായിരുന്നോ ?
കെട്ടിയോൻ : ഞാൻ ഈ ചായ കുടിച്ച് കഴിഞ്ഞിട്ട് ആലോചിച്ച് പറഞ്ഞാ മതിയോ? ?
7.15
8.15
9.15
ചായ ഇതുവരെ തീരാത്തത് കൊണ്ട് ഇടിയപ്പത്തിന് മുട്ടക്കറി വയ്ക്കാൻ പോവ്വാണ് ഞാൻ. ചായ ഈ ആഴ്ച്ച തീർന്നാൽ മറുപടി പോസ്റ്റുന്നതായിരിക്കും.?
Love you forever
Leave a Comment