ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിലെ ദുരൂഹത ഇനിയും അവസാനിച്ചിട്ടില്ല. താരത്തെക്കുറിച്ച് പുതിയ പല വെളിപ്പെടുത്തലുകളും പുറത്ത് വരുകയാണ്. മരിക്കുന്നതിന് മുമ്ബ് വരെ താന്‍ കഞ്ചാവിന്റെ സിഗരറ്റ് ചുരുട്ടി കൊടുത്തിരുന്നതായാണ് വീട്ടു ജോലിക്കാരനായ നീരജ് സിങ് മുംബൈ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.
പലപ്പോഴും താരത്തിനു കഞ്ചാവ് സിഗരറ്റ് ചുരുട്ടി കൊടുത്തിരുന്നതായും ഒരാഴ്ചക്കുള്ളില്‍ രണ്ട് തവണയോ ഒരു തവണയോ റിയ ചക്രബര്‍ത്തിയുടെയും സുഹൃത്തുക്കളുടെയും പാര്‍ട്ടി സുശാന്തിന്റെ വീട്ടില്‍ നടക്കും. അപ്പോഴും സിഗരറ്റ് ചുരുട്ടി നല്‍കാറുണ്ടെന്നും ഇയാള്‍ പറഞ്ഞു. സ്റ്റെയര്‍കേസിന് അടുത്തുള്ള കബോഡിലാണ് ഈ സിഗരറ്റ് സൂക്ഷിച്ചിരുന്നതെന്നും നീരജ് പറഞ്ഞു.
കോവിഡിനെ തിരിച്ചറിയാനായി സുശാന്ത് ഒരു ആപ്പ് നിര്‍മ്മിച്ചതായി നടി നീത മോഹിന്ദ്രയുടെ തുറന്നു പറച്ചില്. എംഎസ് ധോണി ബയോപിക്കില്‍ സുശാന്തിന്റെ അമ്മയായി വേഷമിട്ട താരമാണ് നീത മോഹിന്ദ്ര. മൊബൈലിലേക്ക് ഊതിയാല്‍ കോവിഡ് ബാധിച്ചുവോ എന്ന് തിരിച്ചറിയാന്‍ സാധിക്കും എന്നാണ് സുശാന്തിന്റെ കൊറോണ ആപ്പിനെ കുറിച്ച് ഒരു മാധ്യമത്തില്‍ നല്കിയ അഭിമുഖത്തില്‍ നീത പറഞ്ഞത്.
Post Your Comments