വിവാദങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന നടനാണ് സൂരജ് പഞ്ചോളി. നടി സെറീന വഹാബിന്റെ മകന് കൂടിയായ സൂരജ് യുവ നടി ജിയാ ഖാന്റെ ആത്മഹത്യയ്ക്ക് പിന്നാലെ വിവാദങ്ങളില്‍പ്പെട്ട സൂരജ് ഇപ്പോള്‍ സുശാന്ത് സിംഗിന്റെ മുന്‍ മാനേജർ ദിശ സാലിയാന്റെ മരണവുമായി ബന്ധപ്പെട്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ദിശ സൂരജിന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്നു എന്ന തരത്തിൽ വരെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം CBI അന്വേഷിക്കണമെന്ന് സൂരജ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തന്നെക്കുറിച്ച് ചിന്തിച്ച് കുടുംബം ഇപ്പോൾ തന്നെ വ്യാകുലരാണ്. മകൻ എന്തെങ്കിലും കടുംകൈ ചെയ്യുമെന്ന് അമ്മ ഭയക്കുന്നതായും സൂരജ് പറയുന്നു. സുശാന്തിന്റെ മരണം നടന്നതിന് പിന്നാലെ തന്റെ ഉള്ളിൽ എന്തെങ്കിലും വിഷമമുണ്ടെങ്കിൽ പറയണം എന്നാണ് അമ്മ പറഞ്ഞതെന്നും സൂരജ് വെളിപ്പെടുത്തി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ എല്ലാം പിന്‍വലിച്ച താരം താത്കാലികമായി ഇൻസ്റ്റഗ്രാമിൽ നിന്നുംമാറി നില്‍ക്കുകയാണെന്നും അറിയിച്ചിരിക്കുകയാണ്.
Post Your Comments