CinemaGeneralMollywoodNEWS

മകന്‍റെ വാക്കുകള്‍ വീണ്ടും സിനിമയിലെത്തിച്ചു, കാരവനില്‍ പോയി ഷൈന്‍ ചെയ്യാന്‍ അവന്‍ പറഞ്ഞു: ഷീല

'നിങ്ങള്‍ ഒരു നടിയാണ് ഈ ജന്മം മുഴുവന്‍ നിങ്ങള്‍ സിനിമയില്‍ അഭിനയിക്കുക തന്നെ വേണം എന്നായിരുന്നു'

‘മനസ്സിനക്കരെ’ എന്ന സിനിമയാണ് ഷീല എന്ന നടിയെ വീണ്ടും സിനിമയിലെത്തിച്ചത്. തന്റെ സിനിമയിലേക്കുള്ള രണ്ടാം വരവിന് കാരണമായ സാഹചര്യത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ഷീല.

‘ഞാന്‍ അഭിനയിക്കാതിരുന്നപ്പോള്‍ എന്നെ കുറെ പേര്‍ വിളിച്ചു. ഭരതനൊക്കെ വിളിച്ചിരുന്നു, എനിക്ക് എന്തോ അഭിനയിക്കാന്‍ തോന്നിയില്ല. ശ്യാമപ്രസാദ് പറഞ്ഞു ഞാന്‍ അഭിനയിച്ചാല്‍ മാത്രമേ ‘അകലെ’ എന്ന സിനിമ ചെയ്യുന്നുള്ളൂവെന്ന്. അങ്ങനെ മകന്റെ വിവാഹമൊക്കെ കഴിഞ്ഞു ഞാന്‍ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുമ്പോള്‍ എന്റെ മകന്‍ പറഞ്ഞു. അമ്മ വീണ്ടും പോയി സിനിമയില്‍ അഭിനയിച്ച് ഷൈന്‍ ചെയ്യാന്‍. അവന്‍ ഇപ്പോഴത്തെ കാരവന്‍ സംസ്കാരത്തെയൊക്കെ കുറിച്ച് പറഞ്ഞു എന്നെ ആശിപ്പിച്ചു. ഞാന്‍ അഭിനയിക്കുമ്പോള്‍ അതൊന്നും ഇല്ലായിരുന്നല്ലോ. അങ്ങനെ ഞാന്‍ അമ്മയെ ( മാതാഅമൃതനാന്ദമയ്) പോയി കണ്ടു.  ‘എന്നെ വീണ്ടും മലയാള സിനിമയിലേക്ക് വിളിക്കുന്നു ഞാന്‍ വീണ്ടും അഭിനയിക്കട്ടെ?’ എന്ന് അമ്മയോട് അഭിപ്രായം ചോദിച്ചു. അപ്പോള്‍ അമ്മ പറഞ്ഞത്. ‘നിങ്ങള്‍ ഒരു നടിയാണ് ഈ ജന്മം മുഴുവന്‍ നിങ്ങള്‍ സിനിമയില്‍ അഭിനയിക്കുക തന്നെ വേണം എന്നായിരുന്നു’ എനിക്കതൊരു പോസിറ്റീവ് എനര്‍ജി നല്‍കി. അങ്ങനെയാണ് ഞാന്‍ വീണ്ടും സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments


Back to top button